

ചെറിയ പ്രായത്തിൽ തന്നെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് നമിത പ്രമോദ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു.



മിനിസ്ക്രീനിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മലയാളത്തിലെ ഒരുപാട് സൂപ്പർഹിറ്റ് സീരിയൽ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെട്ടു. 2007 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2011 ൽ ബിഗ് സ്ക്രീനിലും താരം പ്രത്യക്ഷപ്പെട്ടു.



ഇപ്പോഴും താരം അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു. അതേപോലെ മോഡൽ രംഗത്തും തന്റെതായ് വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് ആയിരിക്കും.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയത്. ഇതിനു മുമ്പും പല മോഡലിനെ വെച്ച് ഫോട്ടോഷൂട്ട് നടത്തിയ വ്യക്തിയാണ് ജിക്സൺ.



ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സൂപ്പർഹിറ്റ് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചു. രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.



സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, വില്ലാളിവീരൻ, ഓർമ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, റോൾ മോഡൽസ്, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, കമ്മാരസംഭവം തുടങ്ങിയ മാത്രം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.




Leave a Reply