

ഇപ്പോൾ തിയേറ്ററുകളിൽ ഏറ്റവും വിജയകരമായി മുന്നോട്ടു പോകുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഭീമന്റെ വഴി. മലയാളത്തിന്റെ പ്രിയ നടൻ ചെമ്പൻ വിനോദ് എഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത് കുഞ്ചാക്കോബോബൻ നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർഹിറ്റ് മലയാള സിനിമയാണ് ഭീമന്റെ വഴി. കേരളത്തിലെ എല്ലാ ഭാഗത്തുനിന്നും പോസിറ്റീവ് റിവ്യൂ ആണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.



” പെണ്ണുങ്ങൾ എല്ലായിടത്തും പോലെയല്ലേ ഭീമ “
എന്ന ഹാഷ് ടാഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. കാരണം ഈ സിനിമയുടെ പ്രധാന ആശയം തന്നെ അതായിരുന്നു. സ്ത്രീ കേന്ദ്രകഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ പുറത്തുവന്നത്.



ഈ സിനിമയുടെ പ്രോമോഷൻ ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.



ഭീമന്റെ വഴി എന്ന സിനിമയിൽ അഞ്ചു ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചാന്ദ്നി കുഞ്ചാക്കോ ബോബനെ മലർത്തി അടിക്കുന്ന വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ജൂഡോ യാണ് ചിന്നു ചാന്ദ്നി പ്രാക്ടീസ് ചെയ്തത്.
“ഭീമനെയും കൂടി പഠിപ്പിക്കുവോ…….. ജൂഡോ ജൂഡോ !!!
”പെണ്ണുങ്ങളെല്ലാം ഒരേ പോളിയല്ലേ” ………BHEEMANTE VAZHI……
Full On Shows WorldWide” എന്ന് ക്യാപ്ഷൻ ആണ് താരം ഫേസ്ബുക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ചിന്നു ചന്ദ്നി. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തിരുവനന്തപുരം കാരിയാണ്. ആസിഫ് അലി നായകനായി പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.



ക്യാപിച്ചിനോ, ഞാൻ ഷേക്സ്പിയർ എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തമാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ വീണ്ടും ഭീമന്റെ വഴി എന്ന സിനിമയിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഭാവിയിൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തും എന്നതിൽ യാതൊരു സംശയവുമില്ല.



Leave a Reply