

ബോളിവുഡ് സിനിമാലോകത്ത് ഷാഹിദ് കപൂറും കങ്ങനാ രണവാത്ത് തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാവർക്കും അറിയുന്നവനാണ്. മൂന്നുവർഷം മുൻപുവരെ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതെങ്കിലും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പിന്നീടാണ് രൂക്ഷമായത്. ബോളിവുഡിൽ ഇതൊരു വലിയ ചർച്ചയായി മാറുകയും ചെയ്തു. പ്രശ്നങ്ങൾ ഇങ്ങനെയാണ് തുടങ്ങുന്നത്.



2017 ൽ വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത സാജിത് നാദിയവാലാ നിർമ്മിച്ച സിനിമയായിരുന്നു റങ്കൂൺ. സൈഫ് അലി ഖാൻ, ഷാഹിദ് കപൂർ, കങ്കണ എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ബോക്സോഫീസിൽ സിനിമ പരാജയപ്പെട്ടെങ്കിലും സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട ഓരോ കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.



ജമാധാർ നവാബ് മാലിക് എന്ന കഥാപാത്രത്തെയാണ് ഷാഹിദ് കപൂർ ഈ സിനിമയിൽ അവതരിപ്പിച്ചത്. മിസ്സ് ജൂലിയ എന്ന കഥാപാത്രത്തിലൂടെ കൺകണ യും മികച്ച പ്രകടനം സിനിമയിൽ കാഴ്ച വച്ചു. 2017 ൽ പുറത്തിറങ്ങിയ ഈ സിനിമ രണ്ടാം ലോകമഹായുദ്ധത്തെ അടിസ്ഥാനമാക്കിയാണ് പുറത്തുവന്നത്. തികച്ചും ഒരു വാർ സിനിമ തന്നെയായിരുന്നു റങ്കൂൻ.



ഈ സിനിമയിൽ ഷാഹിദ് കപൂറും കങ്കണ യും തമ്മിലുള്ള ഒരു ചുംബനരംഗം ഉണ്ട്. വളരെ ഇന്റിമേറ്റ് ആയാണ് ഈ രംഗം താരങ്ങൾ ആ സമയത്ത് അവതരിപ്പിച്ചത്. എന്നാൽ ഈ രംഗത്തെ വിമർശിച്ചുകൊണ്ടാണ് ഇപ്പോൾ കങ്കണ രംഗത്തുവന്നിരിക്കുന്നത്. അന്നത്തെ ചുംബനരംഗങ്ങൾ ഓർക്കുമ്പോൾ അറപ്പ് തോന്നുകയാണ് എന്ന് കങ്കണ തുറന്നു പറയുകയുണ്ടായി.



ഷാഹിദ് കപൂറിന് അന്ന് കട്ടിയുള്ള മീശ ഉണ്ടായിരുന്നുവെന്നും, മൂക്കൊലിപ്പ് മൂലം മീശ കട്ടി ആയത് എന്ന് ഷാഹിദ് പറയുകയുണ്ടായി എന്നും കൺകണ കൂട്ടിച്ചേർത്തു. അന്ന് ഒരു കോട്ടജ് ആണ് ഒരുമിച്ച് താമസിച്ചിരുന്നത്. അതൊക്കെ ഇന്ന് ദുസ്വപ്നം ആയി തോന്നുകയാണ് എന്ന് താരം കൂട്ടി ചേർത്തു. ഷാഹിദിന്റെ റാംപ് സോങ്ങ് കേട്ടുകൊണ്ടാണ് രാവിലെ ഉണർന്നിരുന്നത് എന്നും, ആ ഭ്രാന്തൻ സോങ് കേൾക്കുമ്പോൾ എന്തോ പോലെ ആയിരുന്നു എന്നും കങ്കണ പറഞ്ഞു.



താരത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ഷാഹിദ് കപൂർ പിന്നീട് രംഗത്തുവരികയും ചെയ്തു. സഭ്യമായ രീതിയിൽ മാന്യമായി സംസാരിക്കണം എന്നായിരുന്നു ഷാഹിദ് കപൂർ ഈ പ്രസ്താവനയെ കുറിച്ച് തുറന്നുപറഞ്ഞത്. ഏതായാലും ഇവർ തമ്മിലുള്ള വാക് പോര് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ബോളിവുഡിൽ പുതിയൊരു വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.



Leave a Reply