ഒരു സാധാരണക്കാരിയിൽ നിന്ന് ഇപ്പോൾ ഞാൻ സെലിബ്രിറ്റി ആയിരിക്കുന്നു. ഒരുപാട് സന്തോഷം : അമേയ…

മലയാള സിനിമ സീരിയൽ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. സിനിമ ടെലിവിഷൻ വെബ്സീരീസ് മേഖലകളിൽ സജീവമായി അഭിനയിക്കുകയും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് താരം. കടന്നു പോകുന്ന മേഖലകളിലെല്ലാം വിജയം നേടാൻ താരത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്.

സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. 2017 ൽ ആണ് മോഡലായി താരം തന്റെ കരിയർ ആരംഭിക്കുന്നത്. കരിക്കിലെ അഭിനയം താരത്തെ പ്രശസ്തയാക്കി എന്നും പറയാതിരിക്കാൻ കഴിയില്ല.

ആദ്യം അഭിനയിച്ചത് സിനിമയിലാണെങ്കിലും താരത്തെ ജനകീയ അഭിനേത്രി എന്ന നിലയിലേക്ക് ഉയർത്തിയത് യൂട്യൂബ് ചാനൽ കരിക്ക് എപ്പിസോഡുകളാണ്. ഒരു പഴയ ബോംബ് കഥ, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിലെ എല്ലാം താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു എന്നിരുന്നാൽ കൂടെയും  ദി പ്രീസ്റ്റ് എന്ന സിനിമയിലെ ആനി ടീച്ചറുടെ വേഷം പ്രേക്ഷകർ വലിയ ആരവത്തോടെയാണ് സ്വീകരിച്ചത്.

2017 പുറത്തിറങ്ങിയ വിജയകരമായ ചിത്രം ആട് ടൂവിൽ ശ്രദ്ധേയമായ ഒരു വേഷം താരം അവതരിപ്പിക്കുകയുണ്ടായി. അഭിനയിക്കുന്നത് ഏത് സിനിമയിലാണെങ്കിലും അവതരിപ്പിക്കുന്ന വേഷം ചെറുതോ വലുതോ എന്നതിലല്ല കാര്യം മറിച്ച് അവതരണ മികവുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ കുടിയേറുന്നത് എന്താണ് കാര്യം എന്ന് തെളിയിക്കാൻ താരത്തിന് ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരം ഉപയോഗിച്ചിട്ടുണ്ട്.

കരിക്കിലെ ഭാസ്കരൻപിള്ള ടെക്നോളജി എന്ന എപ്പിസോഡിൽ ആണ് താരം വേഷം ചെയ്തിട്ടുള്ളത്. ഇതിനു പുറമേ വാനിൽ എന്ന മ്യൂസിക്കിൽ ആൽബത്തിലും താരം അഭിനയിച്ചിട്ടുണ്ട് സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമായി ഇടപെടാറുണ്ട്. സമൂഹത്തിൽ അഭിപ്രായം പറയേണ്ട വിഷയങ്ങളിലെല്ലാം സധൈര്യം തന്റെ നിലപാട് വ്യക്തമാക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് അതിനു ശേഷം എടുത്ത ഫോട്ടോകളാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാര്യത്തിന് നിരവധി ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പെട്ടെന്ന് പോസ്റ്റുകൾ എല്ലാം വൈറൽ ആവാറുണ്ട്.

ഇപ്പോൾ താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്:” തൊടുപുഴയുടെ മണ്ണിൽ ഒരു സാധാരണക്കാരിയായി വളർന്ന ഞാൻ ഇന്ന്… തൊടുപുഴയിലെ നമ്മുടെയെല്ലാം പ്രിയപ്പെട്ട Maharani Wedding Collections-ലെ ‘Wedding Festival’ ഉദ്ഘാടനം ചെയ്തിറങ്ങിറങ്ങുമ്പോൾ തോന്നിയത് മനസ്സിൽ നിറയെ സന്തോഷം മാത്രമാണ്. നിങ്ങൾ ഓരോരുത്തരും തരുന്ന ഈ സ്നേഹത്തിന് എല്ലാവർക്കും ഒരുപാട് നന്ദി…”

Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*