എജ്ജാതി ഡാൻസ് 😍🥰 “അടിപൊളി” ഡാൻസുമായി പ്രിയ താരം ശ്രുതി രജനിക്കാന്ത് 😍🥰 വീഡിയോ 👉

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധേയമായ അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. നിലവിൽ ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ തന്നെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എല്ലാവർക്കും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ ഇഷ്ടം തോന്നുന്ന തരത്തിലാണ് താരത്തിന്റെ പരമ്പരയിലെ പെരുമാറ്റം എന്നതും ആരാധകരുടെ വർദ്ധനവിന് കാരണമായി പറയാം.

മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സൂപ്പർഹിറ്റ് സീരിയൽ പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴം ഇതിനകം നൂറിൽ കൂടുതൽ എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. അഭിനേതാക്കളെ ഓരോരുത്തരെയും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി. ഓരോ അഭിനേതാവും പ്രകടിപ്പിക്കുന്ന അഭിനയ മികവു കൊണ്ടാണ് പ്രേക്ഷകർ പരമ്പരയെ ഇത്ര പെട്ടെന്ന് ഏറ്റെടുത്തത്.

ചക്കപ്പഴത്തിലെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് പൈങ്കിളി. നർമ്മം കലർന്ന രൂപത്തിൽ വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരം പ്രശസ്തി ആർജ്ജിച്ചത്. കുട്ടിത്തം മാറാത്ത എന്നാൽ ഒരു കുട്ടിയുടെ അമ്മയായ കഥാപാത്രമാണ് പൈങ്കിളി. സരസമായി ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുന്നു. മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും താരത്തിന് ആ കഥാപാത്രം നേടി കൊടുക്കുന്നുണ്ട്.

രണ്ടായിരത്തി ഒന്നിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി താരം അഭിനയിച്ചിട്ടുണ്ട്. അതിനപ്പുറം സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മാനസപുത്രി, സ്ത്രീഹൃദയം, കൊൽക്കത്ത ഹോസ്പിറ്റൽ, എട്ട് സുന്ദരികളും ഞാനും എന്നീ പരമ്പരകളിലും ബാലതാരമായി താരം അഭിനയിച്ചു.

ചിലപ്പോൾ പെൺകുട്ടി, മധുചന്ദ്രലേഖ, സദാനന്ദനെ സമയം എന്നീ സിനിമകളിൽ താരം ഡബ്ബിങ് ആർട്ടിസ്റ്റായും വർക്ക് ചെയ്തിട്ടുണ്ട്. എല്ലാം അപ്പുറം സംവിധായക രംഗത്തും താരം ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം നാല് ഷോർട്ട് ഫിലിമുകൾ താരം സംവിധാനം ചെയ്തു. ദി ലാസ്റ്റ് മിനിറ്റ്, തെളി, വാരിയെല്ല്, പക എന്നീ ഷോർട്ട് ഫിലിമുകൾ ആണ് താരം സംവിധാനം ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ റീൽ വീഡിയോ വൈറൽ ആയിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ആരാധകർ പങ്കുവയ്ക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*