വീട്ടിൽ പുതിയ ആൾ വന്നതിന്റെ സന്തോഷം പങ്കുവെച്ച് സംയുക്ത മേനോൻ. ഫോട്ടോകൾ കാണാം….

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷക ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.

നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ താരം സജീവമാണെങ്കിലും കന്നട തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും പുതിയ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വീട്ടിലേക്ക് പുതിയ അതിഥി വന്നതിന്റെ സന്തോഷവാർത്തയാണ് താരം ആരാധകരോട് പങ്കുവച്ചത്. നിങ്ങളോട് എന്റെ സന്തോഷം പങ്കുവെക്കുന്നു എന്ന് ക്യാപ്ഷൻ എഴുതിയാണ് ഫോട്ടോ പങ്കുവെച്ചത്. പുതിയ ബിഎംഡബ്ല്യു കാർ വാങ്ങിയതിന്റെ സന്തോഷമാണ് താരം ഷെയർ ചെയ്തത്.

2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് 2018 ൽ ടോവിനോ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ തീവണ്ടിയിലെ അഭിനയത്തിലൂടെ യാണ്. പിന്നീടങ്ങോട്ട് പല സിനിമകളിലും മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.

കളരി എന്ന സിനിമയിൽ തേൻമൊഴി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഉയരെ, കല്ക്കി, വോൾഫ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഈ അടുത്ത് പുറത്തിറങ്ങിയ എരിടാ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തികച്ചും ബോർഡ് വേഷത്തിലാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ് ബിജുമേനോൻ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് പതിപ്പായ ഭീമലെ നായക്ക് ൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. പവൻ കല്യാൺ റാണ ദഗുപതി എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ. ഹൃസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്

Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*