

ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. ഈ ചെറിയ പ്രായത്തിൽ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ പ്രശംസനീയമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമയിൽ കടന്നുവന്ന് ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ നടി നിലവിൽ മലയാള സിനിമയിൽ വേറെ ഉണ്ടോ എന്ന് പോലും സംശയമാണ്. മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. നടി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ് താരം.



സോഷ്യൽമീഡിയയിലും താരം സെലബ്രിറ്റി സ്ഥാനം നേടിയിരിക്കുകയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോഷൂട്ട്ടിലാണ് താരം കൂടുതലും കാണപ്പെടുന്നത്. നിലവിൽ മലയാള സിനിമയിൽ ഇത്രയും ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. ബിക്കിനിയിൽ വരെ താരം ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞു. മാലി ദ്വീപിൽ നിന്നുള്ള താരത്തിന്റെ അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.



ഇപ്പോൾ താരം വീണ്ടും കിടിലൻ ഗ്ലാമർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. ബല്യ കാല സഖി എന്ന മമ്മൂട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇഷാതൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം ആണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.



പിന്നീടങ്ങോട്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചു. മലയാളത്തിലെ സകലമാന റെക്കോർഡുകൾ ബ്രേക്ക് ചെയ്ത സൂപ്പർഹിറ്റ് സിനിമ ലൂസിഫർ ലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. അതേപോലെ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ ഏവരേയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്.





Leave a Reply