

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് പൂനം ബജ്വ. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.



2005 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. 2005 ലെ മിസ് പൂനെ സൗന്ദര്യമത്സരം ജേതാവായതിനു ശേഷമാണ് അഭിനയലോകത്തേക്കുള്ള താരത്തിന്റെ കടന്നുവരവ്. പ്ലസ്ടു പഠനം കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്താണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് സിനിമകളിൽ അവസരം ലഭിച്ചു.



സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് താരം.



ഇൻസ്റ്റഗ്രാമിൽ മാത്രം 2.6 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അത് കൊണ്ട് തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കുന്ന മിക്ക ഫോട്ടോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്.



വീക്കെൻഡ് ഫോട്ടോ എന്ന നിലയിൽ കിടിലൻ ഹോട്ട് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീക്കെൻഡ് ഫോട്ടോ എന്ന നിലയിൽ പങ്കുവെച്ച താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സക്പൽ നിഷ എന്ന ബ്യൂട്ടീഷൻ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.



2005 ൽ പുറത്തിറങ്ങിയ മോഡത്തി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2006 ൽ തങ്കിഗാഗി എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. 2011 ൽ മോഹൻലാൽ ജയറാം ദിലീപ് കാവ്യ മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൌൺ എന്ന സിനിമയിലൂടെ താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് വെനീസിലെ വ്യാപാരി ശിക്കാരി മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ചു. വരാനിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിക്കുന്നുണ്ട്.








Leave a Reply