

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പൂനം ബജ്വ. മലയാളം കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പല സിനിമകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാനും തരത്തിന് സാധിച്ചിട്ടുണ്ട്.



രണ്ടായിരത്തി അഞ്ചിൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഈ കാലയളവിൽ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2005 ലെ മിസ് പൂനെ സൗന്ദര്യ മത്സര ജേതാവാണ് താരം. അതിന് ശേഷം പഠനത്തിനിടയിൽ താരം മോഡലിംഗ് രംഗം കൈകാര്യം ചെയ്തു. പിന്നീട് താരം ഒരു രാമ്പ് ഷോയിൽ പങ്കെടുത്തിനെ തുടർന്നാണ് സിനിമയിലേക്കുള്ള വിളി വരുന്നത്.



അഭിനയം പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.



ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 2.6 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം റിലീസ് വീഡിയോയിൽ പങ്കെടുക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.


ഹൈദരാബാദിലെ ഒരു റാംപ് ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് മോഡേറ്റി സിനിമ യിലെ സംവിധായകൻ താരത്തെ ശ്രദ്ധിക്കുകയും, തന്റെ സിനിമയിൽ അഭിനയിക്കാൻ താരത്തെ ക്ഷണിക്കുകയും ചെയ്തു. പ്ലസ് ടു കഴിഞ്ഞരിക്കുന്ന സമയം ആയിരുന്നു. താരം സിനിമയിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് താരം സിനിമയിൽ സജീവസാന്നിധ്യമായി നിലകൊണ്ടു.

താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2011 ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിലാണ്. മോഹൻലാൽ, ജയറാം, ദിലീപ്, കാവ്യ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. പിന്നീട് വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ്, തുടങ്ങിയ മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ മലയാള സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിൽ മാതൃപ്പിള്ളി കല്യാണിക്കുട്ടിയമ്മ എന്ന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.




Leave a Reply