ബോഡി ഗാർഡിലെ ദിലീപിനെ പൊക്കിയ ദാറ്റ്‌ പെൺകുട്ടി..🥰😍 ന്യൂ ലുക്ക് കണ്ടോ!!

മലയാളത്തിലെ പ്രമുഖ നടൻ ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ബോഡിഗാർഡ്. 2010 ൽ സിദ്ദീഖ് എഴുതി സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആയിരുന്നു ഇതിൽ ദിലീപിന്റെ നായികയായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയിൽ തന്നെ ഈ സിനിമ തരംഗമായി മാറി. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യപ്പെട്ടു. സൽമാൻ ഖാൻ മുതൽ ഇളയദളപതി വിജയ് വരെ റീമേക്ക് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. എല്ലാം ഒന്നിനൊന്നു മികച്ച രീതിയിലാണ് പുറത്തുവന്നത്. കഥ, അഭിനയമികവ് എല്ലാം കൊണ്ടും സിനിമ വേറിട്ടു നില്ക്കുകയും ചെയ്തു. പലരുടെയും ഇഷ്ട സിനിമകളിൽ ഇന്നും ബോഡിഗാർഡ് കാണും എന്നതിൽ സംശയമില്ല.

ഈ സിനിമയിൽ നയൻതാര യോടൊപ്പം മറ്റൊരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് മിത്രാ കുര്യൻ. നയൻതാരയുടെ കോളേജ് മേട്ട് എന്ന നിലയിലാണ് മിത്ര കുര്യൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമാണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. അതിനുമുമ്പ് താരം പല സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെട്ടത് ബോഡിഗാർഡ് എന്ന സിനിമയിലൂടെയാണ്.

ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബ സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഷാമിൽ ഷാജഹാൻ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2004 ൽ ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.പിന്നീട് മയൂഖം എന്ന സിനിമയിലും താരം അഭിനയിച്ചു. സാധു മിരേണ്ട എന്ന സിനിമയിലൂടെ താരം ആദ്യമായി തമിഴിലും പ്രത്യക്ഷപ്പെട്ടു.

Mithra

Be the first to comment

Leave a Reply

Your email address will not be published.


*