ഭീമന്റെ വഴി എന്ന സിനിമയിലെ കന്നടക്കാരി 😍🥰 മറന്നു കാണില്ല ഈ സുന്ദരിയെ 🥰

ഇപ്പോൾ തിയറ്ററുകളിൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഭീമന്റെ വഴി. കൊറോണക്കാലം സമയത്തിനുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ മലയാളത്തിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ പുറത്തുവന്നു. മരക്കാർ അറബിക്കടലിലെ സിംഹം കുറുപ്പ് തുടങ്ങിയ സിനിമകൾ തിയേറ്ററുകളിൽ വൻ വിജയം നേടി. ഇക്കൂട്ടത്തിൽ ആരവങ്ങളില്ലാതെ കടന്നുവന്ന് വിജയിച്ച സിനിമയാണ് ഭീമന്റെ വഴി.

തമാശ എന്ന സൂപ്പർഹിറ്റ് മലയാള സിനിമ സംവിധാനം ചെയ്ത അഷ്റഫ് ഹംസയാണ് ഈ സിനിമ സംവിധാനം ചെയ്തത്. മലയാളത്തിലെ പ്രശസ്ത നടൻ ചെമ്പൻ വിനോദ് എഴുതി മലയാളികളുടെ ഇഷ്ട താരം കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന സിനിമയെ മലയാളി സിനിമാപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഈ സിനിമയിലെ നായിക വേഷം കൈകാര്യം ചെയ്ത താരമാണ് മേഘ തോമസ്. ഇതിനുമുമ്പ് താരം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞത് ഭീമന്റെ വഴി എന്ന സിനിമയിലൂടെയാണ്. ഇപ്പോൾ താരം മലയാളത്തിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നു എന്ന് വേണം പറയാൻ. മികച്ച പ്രകടനമാണ് ഈ സിനിമയിൽ താരം കാഴ്ചവച്ചത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. കിടിലൻ ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മേഘ ത്രേസ്യാമ്മ തോമസ് എന്ന പേരിലാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. താരം അഭിനയിച്ച സിനിമയുടെ വിശേഷങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഒരു ഞായറാഴ്ച എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത്. ഒരു ഞായറാഴ്ച ദിവസം കാമുകീകാമുകന്മാർക്കിടയിൽയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ പ്രതിപാദിച്ചത്. പിന്നീട് ഇന്ദ്രജിത്ത് നായകനായി പുറത്തിറങ്ങിയ ആഹാ എന്ന സിനിമയിൽ താരം അഭിനയിച്ചു. പ്രണവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. പക്ഷേ ഭീമന്റെ വഴി എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക് എന്ന് വേണം പറയാൻ.

Megha
Megha
Megha
Megha

Be the first to comment

Leave a Reply

Your email address will not be published.


*