

നടിയെന്ന നിലയിലും മോഡല് നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് മാളവിക മോഹനൻ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. അഭിനയ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളും ചെയ്തു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും തന്റെ സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.



മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് കന്നട തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാട്ടോഗ്രാഫർ കെ യു മോഹനനാണ് താരത്തിന് പിതാവ്. അച്ഛനോടൊപ്പം ആദ്യം ഒരുമിച്ച് പല സെറ്റിൽ പോയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.



നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ നടിമാരിൽ ഒരാളാണ് താരം. സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 29 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.



ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷങ്ങളിലാണ്. കിടിലൻ ഗ്ലാമർ വേഷത്തിൽ ഉള്ള ഒരു പാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായി ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



രണ്ടായിരത്തി പതിമൂന്നിൽ അലഗപ്പൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. നാണു മത്തു വരലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി.



2017 ൽ പുറത്തിറങ്ങിയ ബെയൊണ്ട് ദി ക്ലോഡ്സ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചു. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ പേട്ട എന്ന സിനിമയിലൂടെ താര തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഇളയദളപതി വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലൂടെയാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി മാറിയത്.





Leave a Reply