ലോകം മൊത്തം നിന്റെ ഉള്ളിലാണ് 🥰😍 ലോക സുന്ദരിയുടെ പുതിയ ഫോട്ടോകൾ വൈറൽ ആകുന്നു….

ഹാർണസ് കൗർ സന്ധു, ഇപ്പോൾ ഈ പേരാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും സെർച്ച്‌ ചെയ്യപ്പെടുന്നതും. ഇന്ത്യക്ക് അഭിമാനമായി ലോകത്തിൽ തലയുയർത്തി നെറുകയിൽ നിൽക്കുന്ന താരം ലോകത്തിലെ ഏറ്റവും സുന്ദരി താനാണെന്ന് തെളിയിച്ചിരിക്കുകയാണ്. മിസ് യൂണിവേഴ്സ് 2021ലെ കിരീടം ചൂടിയാണ് താരം വാർത്തകളിൽ നിറഞ്ഞു നിന്നത്.

സുഷമിത സെൻ നും, ലാരാ ദത്ത ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ജന്ത്യകറിയാണ് ഹാർണസ് കൗർ സന്ധു. ഇസ്രായേലിൽ വെച്ച് നടന്ന മത്സരത്തിൽ കഴിഞ്ഞ 21 വർഷത്തിനു ശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യ നേടിയത്. 70 ആം മിസ്സ് യൂണിവേഴ്സ് സൗന്ദര്യമത്സരം ആയിരുന്നു ഇസ്രായേലിൽ വെച്ച് നടന്നത്.

വിജയിച്ച തോടുകൂടി താരം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറി. പല ബ്രാൻഡുകളും പരസ്യത്തിനായി താരത്തെ സമീപിച്ചു. ലോകപ്രശസ്ത പല ബ്രാൻഡുകളിൽ നിന്നും കോടിക്കണക്കിന് ഓഫറുകൾ താരത്തെ തേടി എത്തുകയും ചെയ്തു. പല ബ്രാൻഡ് സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യങ്ങളിൽ ഇനി താരം തിളങ്ങിനിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല.

സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി. ലക്ഷക്കണക്കിന് ആരാധകർ ഒരൊറ്റ ദിവസത്തിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുടരുകയും ചെയ്തു. രണ്ട് മില്യൺ ൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ആയിരങ്ങളാണ് ഓരോ ദിവസവും താരത്തെ ഫോളോ ചെയ്യുന്നത്. അറിയപ്പെട്ട ഒരു മോഡലും കൂടിയാണ് താരം.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ലോക സുന്ദരി പട്ടം കരസ്ഥമാക്കിയതിനു ശേഷം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.

” The whole universe is inside you” ലോകം മൊത്തം നിന്റെ ഉള്ളിലാണ് എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ലോക സുന്ദരി യുടെ കിരീടം ചൂടിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബെഞ്ചമിൻ ആസ്കിനാസ് ആണ് തരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്.

Harnaaz
Harnaaz
Harnaaz

Be the first to comment

Leave a Reply

Your email address will not be published.


*