

സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് കാതറിൻ ട്രേസ്സ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം 2010 മുതൽ ആണ് അഭിനയ ലോകത്ത് സജീവമാകുന്നത്. പഠന സമയത്ത് തന്നെ പാട്ടിലും ഡാൻസിലും താരം ശ്രദ്ധ ചെലുത്തിയിരുന്നു. ചെറുപ്പത്തിൽ തന്നെ മേഖലയിലേക്ക് എത്തപെട്ടിട്ടുണ്ട് എന്ന് ചുരുക്കം.



തന്റെ പതിനാലാം വയസ്സിൽ ആണ് താരം മോഡലിംഗ് മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. താരം ചെന്നൈ സിൽക്സ്, ജോസ്കോ ജ്വല്ലറി, നല്ലി സിൽക്സ്, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയവയുടെ മോഡലായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.



2010ൽ ദുനിയ വിജയ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ സിനിമ ശങ്കർ ഐപിഎസ് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് സിനിമയായ ത്രില്ലെറിലൂടെ താരം മലയാള സിനിമയിലും അരങ്ങേറാൻ താരത്തിന് അവസരമുണ്ടായി. വളരെ ശ്രദ്ധേയമായ അഭിനയം താരം പ്രകടിപ്പിക്കുന്നു.



ത്രില്ലർ എന്ന മലയാള സിനിമയ്ക്ക് പുറമേ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ വേഷങ്ങൾ മാത്രമാണ് മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ആരാധകർ വളരെ വലുതാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിച്ചത് കൊണ്ട് തന്നെയാണ് ഇത്.



സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചമക് ചലോ എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ അരങ്ങേറുന്നത്. മദ്രാസ് ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. ഭാഷ ഏതാണെങ്കിലും ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിവുണ്ട് അതുകൊണ്ടുതന്നെ വളരെ വലിയ ആരാധക വൃന്ദത്തെ ചെറിയ കാലം കൊണ്ട് താരത്തിന് നേടാൻ സാധിച്ചു.



ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ അഭിനയ ജീവിതത്തിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം സജീവമാണ്. 16 ലക്ഷം ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.



അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ താരത്തിന് ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.





Leave a Reply