യോഗ ഫോട്ടോകൾ പങ്കുവെച്ച് അമേയ മാത്യു 😍🔥 മികച്ച പ്രതികരണങ്ങൾ നൽകി പ്രേക്ഷകർ…

മലയാള സിനിമ ടെലിവിഷൻ വെബ്സീരീസ് മേഖലകളിൽ സജീവമായി അഭിനയിക്കുകയും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് അമേയ മാത്യു. സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അവതരിപ്പിക്കുന്ന സ്ക്രീൻ ടൈമിംങ്ങിനും വേഷം വലുതോ ചെറുതോ ആകുന്നതും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നതിന് കാരണം അല്ല എന്ന് തെളിയിക്കാൻ താരം അഭിനയിച്ച കഥാപാത്രങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ വിജയകരമായ ചിത്രം ആട് ടൂവിൽ ശ്രദ്ധേയമായ ഒരു വേഷം താരം അവതരിപ്പിക്കുകയുണ്ടായി.

മോഡലിംഗ് മേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. 2017 ൽ ആണ് മോഡലായി താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യം അഭിനയിച്ചത് സിനിമയിലാണെങ്കിലും താരത്തെ ജനകീയ അഭിനേത്രി എന്ന നിലയിലേക്ക് ഉയർത്തിയത് യൂട്യൂബ് ചാനൽ കരിക്ക് എപ്പിസോഡുകളാണ്. കരിക്കിന്റെ ഭാഗമാവാൻ കഴിഞ്ഞത് താരം തന്റെ ജീവിതത്തിലെ ഭാഗ്യമായാണ് കണക്കാക്കുന്നത്.

ഒരു പഴയ ബോംബ് കഥ, തിമിരം, വുൾഫ് തുടങ്ങിയ സിനിമകളിലെ എല്ലാം താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു എന്നിരുന്നാൽ കൂടെയും ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വിജയകരമായ ചലച്ചിത്രം ദി പ്രീസ്റ്റ് എന്ന സിനിമയിലെ ആനി ടീച്ചറുടെ വേഷം പ്രേക്ഷകർ സ്വീകരിച്ചത് ഇരുകൈയും നീട്ടിയാണ്.

കരിക്കിലെ ഭാസ്കരൻപിള്ള ടെക്നോളജി എന്ന എപ്പിസോഡിൽ ആണ് താരം വേഷം ചെയ്തിട്ടുള്ളത്. ഇതിനുപുറമേ മ്യൂസിക്കിൽ ആൽബത്തിലും താരം അഭിനയിച്ചിട്ടുണ്ട് വാനിൽ എന്ന മ്യൂസിക് ആൽബം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമായി ഇടപെടാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് യോഗ ഫോട്ടോസ് ആണ്. “മനസ്സിലെ അഗ്നി ചുറ്റുമുള്ള വെളിച്ചത്തേക്കാൾ പ്രകാശത്തിൽ കത്തുമ്പോൾ ഒരിക്കലും തോറ്റ് പിന്മാറാൻ സാധിക്കില്ല. ഓരോ ലെവലും നമ്മളെ മുന്നേറാൻ സഹായിക്കുന്നവരോടൊപ്പം ആയിരിക്കുക എന്നതും നമ്മളെ കൂടുതൽ ശക്തരാക്കി മാറ്റും” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*