

മലയാള സിനിമാ രംഗത്തും ടെലിവിഷൻ മേഖലയിലും സജീവമായി പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് എലീന പടിക്കൽ. വളരെ ചെറുപ്പത്തിൽ തന്നെ അവതാരികയായി താരം ഉണ്ടായിരുന്നു. താരം മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ തന്നെ ആങ്കറിംഗ് തുടങ്ങിയിട്ടുണ്ട്. 2004ൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ബട്ടർഫ്ലൈ എന്ന പരിപാടിയാണ് താരം ആദ്യമായി ഹോസ്റ്റ് ചെയ്തത്.



2005 ൽ ഈ പരിപാടി ഹോസ്റ്റ് ചെയ്തതിന് ബെസ്റ്റ് ആക്ടറിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. കിരൺ ടിവി സൂര്യ ടിവി ഏഷ്യാനെറ്റ് പ്ലസ് എന്നെ ചാനലിൽ എല്ലാം വി ജെ ആയി താരം വർക്ക് ചെയ്തിട്ടുണ്ട്. 2012 ഇൽ താരം വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടി മൂന്ന് വർഷം ടെലിവിഷൻ-സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.



വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് സൈക്കോളജിയും ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിഗ്രി നേടുകയും ജേണലിസത്തിൽ ഇന്റേൺഷിപ് ചെയ്യുകയും ബാംഗ്ലൂർ ഓഫ് ബോർഡ് കോളേജിൽ നിന്ന് എം ബി എ ബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം.



2016 ലാണ് താരം അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. മലയാളം ടിവി ചാനലിലെ ഭാര്യ എന്ന സീരിയലിലെ നൈന എന്ന കഥാപാത്രം ആയിരുന്നു ആദ്യം താരം അവതരിപ്പിച്ചത്. അഭിനയത്തിനൊപ്പം തന്നെ താരം ആങ്കറിംഗ് തുടരുകയും ചെയ്തു. ആർപ്പോ ഇർറോ, സ്മാർട്ട് ഷോ, കോമഡി സർക്കസ്സ്, ഹോട്ട് ആൻഡ് സ്പൈസി, D4 ഡാൻസ് എന്നിവയെല്ലാം താരം ഹോസ്റ്റ് ചെയ്തവയാണ്.



ഇതിനെല്ലാം അപ്പുറം പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2020ലെ ബിഗ് ബോസ് മലയാളം ടുവിൽ താരം മത്സരാർത്ഥിയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം താരത്തിന് നിരവധി ആരാധകരുണ്ട്. അവതരണ മികവ് കൊണ്ട് താരം നേടിയെടുത്ത ആബാലവൃന്തം പ്രേക്ഷകർക്കെല്ലാം താരത്തെ വലിയ പ്രിയമാണ്.



താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട്. താരം എപ്പോൾ ഫോട്ടോകൾ പങ്കുവെച്ചാലും വളരെ പെട്ടന്ന് അവയെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് അനാർക്കലിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫോട്ടോകളാണ്. എലെഗന്റ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. എന്തായാലും ഫോട്ടോകൾ വൈറലായിട്ടുണ്ട്.




Leave a Reply