

” ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുക്കഷ്ണം തിന്നണം” എന്നാണ് പഴഞ്ചൊല്ല്. എന്ന് വെച്ചാൽ കാലത്തിനും സമൂഹത്തിനും അനുസരിച്ച് മാറ്റങ്ങൾ നാം കൊണ്ടുവരണം എന്നാണ്. ഇതാണ് ഇപ്പോഴത്തെ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ആശയങ്ങളിലും ചിന്താഗതികളിലും എന്തിന് വസ്ത്രങ്ങളിൽ വരെ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.



ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആണ് ഇന്ന് മനുഷ്യർ ജീവിക്കുന്നത്. സ്വാഭാവികമായി ഒരുപാട് മാറ്റങ്ങൾ നമുക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ൽ ദർശിക്കാൻ സാധിക്കും. സാമൂഹിക സാംസ്കാരിക മേഖല മുതൽ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ വരെ വിസ്ഫോടനാത്മകമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ജീവിതത്തിലെ എല്ലാ മേഖലകളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.






പക്ഷേ ഇപ്പോൾ കാലവും ചിന്തയും മാറിയിരിക്കുന്നു. ഒരു മനുഷ്യന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അധികാരങ്ങളും ഈ വിഭാഗത്തിൽ പെട്ടവർക്കും ലഭിക്കുന്നുണ്ട്. സമൂഹത്തിൽ ഒറ്റപ്പെടുത്തേണ്ടവരല്ല കൂടെ നിർത്തേണ്ട വരാണ് ഇവർ എന്ന ചിന്താഗതിയിലേക്ക് സമൂഹം എത്തിപ്പെട്ടിരിക്കുന്നു. പല ഉന്നത സ്ഥാനങ്ങളിലും എൽ ജി ബ് ടി വിഭാഗത്തിൽ പെട്ടവർ തിളങ്ങി നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.



ഒരു സമയത്ത് സിനിമയിൽ വരെ ഈ വിഭാഗത്തിൽപ്പെട്ട ആൾക്കാരെ കോമാളി എന്ന വേഷത്തിൽ മാത്രമാണ് കാണിച്ചിരുന്നത്. ഒരു കോമഡി കഥാപാത്രം എന്ന നിലയിൽ മാത്രമാണ് സിനിമ ഇവരെ പുറംലോകത്തെ കാണിച്ചിരുന്നത്. ലെ സ്ബി യൻ കഥാപാത്രങ്ങളൊക്കെ മുഖ്യധാരാ സിനിമയിൽ വളരെ വിരളമായിരുന്നു.

പക്ഷേ ഇപ്പോൾ കാലം മാറിയിരിക്കുന്നു. ഈ കൺസെപ്റ്റ് വരുന്ന ഒരുപാട് സിനിമകൾ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ ലെസ് ബി യൻ കൺസെപ്റ്റ് പുറത്തു പറയുന്ന ഒരു സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. ഹോളി വുണ്ട് ( വിശുദ്ധ മുറിവ് ) എന്ന പേരിലുള്ള മലയാള സിനിമയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒരുപക്ഷേ മലയാള സിനിമയിൽ തന്നെ മുഴുനീള ലെസ് ബി യൻ കഥ പറയുന്ന ഒരു സിനിമ ആദ്യം ആയിരിക്കാനാണ് സാധ്യത.

സാധാ വികാരത്തെ പോലെ തന്നെ ലെ സ ബിയൻ ഒരു വികാരമാണ് എന്ന് സിനിമയിലൂടെ പറയുന്നുണ്ട്. കക്ക വാരൽ തൊഴിലാളികൾ ആയ രണ്ട് പെൺകുട്ടികളുടെ പ്രണയ കഥയാണ് സിനിമയിൽ പറയുന്നത്. സ്കൂൾ പഠന സമയത്ത് തുടങ്ങുന്ന പ്രണയവും പിന്നീട് രണ്ടുപേരും കല്യാണം കഴിച്ച് വേറെ വേറെ കുടുംബങ്ങളിലേക്ക് പോകുന്നതും ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നതും ആണ് സിനിമയുടെ പ്രമേയം.

Leave a Reply