എന്റെ കണ്ണുകളിലേക്ക് മാത്രം നോക്ക്🥰 ഞാൻ പറയാതെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക. കിടിലൻ ഫോട്ടോ പങ്കുവെച്ച് ശില്പ മഞ്ജുനാഥ്….

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ശില്പ മഞ്ജുന്നത്. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

2016 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്ന താരം സൗത്ത് ഇന്ത്യയിലെ പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ വളർന്നുവരുന്ന നടിമാരിലൊരാളാണ് താരം. ഇതിനകം ഒരുപാട് മികച്ച കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ.

അഭിനയരംഗത്ത് സജീവമായതുപോലെതന്നെ താരം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരം ഈയടുത്തായി കൂടുതലും കാണപ്പെടുന്നത്. 7 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അത് കൊണ്ട് തന്നെ താരം പങ്ക് വെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്ക് വെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരം അതിന് നൽകിയ ക്യാപ്ഷനും ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.
“എന്റെ കണ്ണുകളിലേക്ക് നോക്ക്. ഞാൻ പറയാതെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക” എന്ന ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

2016 ൽ ഗണേഷ്, രവി ചന്ദ്രൻ, ആൻഡ്രിത റായ് തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സൂപ്പർ ഹിറ്റ്‌ കന്നഡ സിനിമ ‘മുൻഗാറു മളെ 2’ എന്ന സിനിമയിൽ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഈ കാലയളവിൽ പത്തോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. 2018 ൽ ബിജു മേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ റോസാപ്പൂ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. വിജയ് ആന്റണി നായകനായി പുറത്തിറങ്ങിയ കാലി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറി. ഇസ്പാടെ രാജാവും ഇതായ റാണിയും എന്ന സിനിമയിലെ അഭിനയമാണ് ഏറെ ശ്രദ്ധേയം.

Be the first to comment

Leave a Reply

Your email address will not be published.


*