സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നമ്മുടെ ഷംനാ കാസിമിന്റെ ഡാൻസ് 🔥😍

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് സാധിച്ചു.

താരം ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്. ക്ലാസിക് ഡാൻസർ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് സിനിമയിലേക്ക് കടന്നു വന്നു. അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു കൊണ്ടാണ് താരം ആദ്യമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീടങ്ങോട്ട് പല സിനിമകളിലും താരത്തിന് അവസരം ലഭിച്ചു. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഒരു ക്ലാസിക് ഡാൻസർ എന്ന നിലയിൽ പല ഡാൻസ് വീഡിയോകളും താരം ഇൻസ്റ്റഗ്രാമിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വർക്കൗട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ വർക്കൗട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2007 ൽ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേറി.മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും ആദ്യമായി പ്രത്യക്ഷപ്പെട്ടു.

പിന്നീട് സൗത്ത് ഇന്ത്യയിലെ പലഭാഷകളിലായി ഒരുപാട് മികച്ച സിനിമകൾ താരത്തെ തേടിയെത്തി. പല സിനിമകളിൽ സ്പെഷ്യൽ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് വെബ് സീറീസ്കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. പല റിയാലിറ്റി ഷോകളിൽ വിധികർത്താവായും അതിഥിയായും താരം പ്രത്യക്ഷപ്പെട്ടു.

Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*