ലൂസിഫറിനേക്കാൾ ബുദ്ധിമുട്ടി അഭിനയിച്ചത് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിൽ..! മനസ്സ് തുറന്ന് സാനിയ ഇയ്യപ്പൻ…

നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലംകൊണ്ട് താരം സിനിമാലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. ഈ ചെറിയ പ്രായത്തിൽ തന്നെ അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

താമസിയാതെ താരം മലയാളസിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല. കാരണം ഈ കാലയളവിൽ ചെയ്തുവെച്ച കഥാപാത്രങ്ങളൊക്കെ അത്രയ്ക്കും മികച്ചതാണ്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് പല കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

മലയാളത്തിലെ പല സൂപ്പർസ്റ്റാറുകളുടെ കൂടെ ഈ ചെറിയ കാലയളവിൽ സ്ക്രീൻ പങ്കിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മലയാള സിനിമയിലെ മഹാരഥന്മാരുടെ കൂടെ അഭിനയിച്ച താരം അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെയും വെള്ളിത്തിരയിൽ അവതരിപ്പിച്ചു. നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോർഡ് ആക്ട്രസ്സ് നടി എന്ന നിലയിലും താരം അറിയപ്പെടുന്നു.

ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചെങ്കിലും എടുത്തുപറയേണ്ട രണ്ട് പ്രധാനപ്പെട്ട സിനിമകളാണ് ലൂസിഫർ & കൃഷ്ണൻകുട്ടി പണി തുടങ്ങി. ഈ രണ്ടു സിനിമകളിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. താരത്തിന്റെ ഇതുവരെയുള്ള കേറിയർ ബെസ്റ്റ് പെർഫോമൻസ് ഈ രണ്ട് സിനിമകളിൽ ആയിരുന്നു എന്നത് വ്യക്തമാണ്.

ഇപ്പോൾ താരം ഈ രണ്ട് സിനിമകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലൂസിഫർ എന്ന സിനിമയിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചെങ്കിലും, ഏറ്റവും കൂടുതൽ ബുദ്ധിമുട്ടി അഭിനയിച്ചത് കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലാണ്. ഒരുപാട് സംഘട്ടന രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു, അത് തന്നെയാണ് പ്രധാന കാരണമെന്ന്” താരം വ്യക്തമാക്കി. പരിക്കുകൾ പറ്റിയിട്ടുണ്ട് എന്ന് താരം കൂട്ടി ചേർത്തു.

ബാല്യകാലസഖി എന്ന മമ്മൂട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ നായികവേഷം കൈകാര്യം ചെയ്ത ഇഷാ തൽവാറിന്റെ ബാല്യകാല വേഷം കൈകാര്യം ചെയ്താണ് താരം അരങ്ങേറിയത്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത് ക്വീൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് പിന്നീടുള്ള പല സിനിമകളിലും തെളിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*