ഗോവയിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് രാധിക ശരത്കുമാർ. 59 ലും ചെറുപ്പമെന്ന് ആരാധകർ…

സിനിമയുടെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രാധിക ശരത്കുമാർ. പ്രൊഡ്യൂസർ, നടി എന്നീ മേഖലയിൽ ആണ് താരം കൂടുതലും തിളങ്ങി നിൽക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഇതിഹാസ കലാകാരി എന്ന നിലയിൽ താരം അറിയപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. ഒരുപാട് സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു വിസ്മയിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

മൂന്നു ദശാബ്ദത്തിൽ കൂടുതലായി താരം സിനിമയിൽ സജീവമായി നില കൊള്ളുന്നത്. 1978ലാണ് താരം ആദ്യമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് 1990 വരെ സിനിമയിൽ സജീവമായി. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം 1993 ൽ വീണ്ടും തിരിച്ചുവന്നു. ഇപ്പോഴും സിനിമയിൽ സജീവമായി താരം നിലകൊള്ളുന്നു. എണ്ണമറ്റ സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സിനിമയെ പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. 2 ലക്ഷത്തിനു അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. തന്റെ വിന്റെജ് കാലത്ത് സമൂഹമാധ്യമങ്ങൾ സജീവം ആയിരുന്നുവെങ്കിൽ ഒരു പക്ഷേ ഇന്ന് പല നടിമാർക്കും പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ നേടിയെടുക്കാൻ സമൂഹമാധ്യമങ്ങളിൽ തരത്തിന് സാധിക്കുമായിരുന്നു.

ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബം ഒത്തുള്ള സന്തോഷ നിമിഷങ്ങൾ താരം സാധാരണയായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗോവയിൽ ഭർത്താവുമൊത്ത് ചിലവഴിച്ച സന്തോഷ നിമിഷങ്ങൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടന്മാരിൽ ഒരാളായ ശരത് കുമാർ ആണ് താരത്തിന്റെ ഭർത്താവ്. രാധിക ശരത്കുമാറിന്റെ മൂന്നാമത്തെ ഭർത്താവാണ് ശരത് കുമാർ. ശരത്ത് കുമാറിന്റെ രണ്ടാമത്തെ ഭാര്യയും. ഡയറക്ടർ പ്രൊഡ്യൂസർ സ്ക്രിപ്റ്റ് റൈറ്റർ ആക്ടർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച പ്രതാപ് പോത്തൻ ആണ് രാധികയുടെ ആദ്യ ഭർത്താവ്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടു ഉന്നതങ്ങൾ കീഴടക്കിയ താരമാണ് രാധിക ശരത്കുമാർ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ അവാർഡ്, ഫിലിം ഫയർ അവാർഡ്, നന്ദി അവാർഡ് ഉൾപ്പടെ ഒരുപാട് അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*