താണ്ഡവത്തിലെ മോഹൻലാലിന്റെ ക്യൂട്ട് നായികയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ? ഫോട്ടോകൾ പൊളി…😍🔥

മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് താണ്ഡവം. 2002 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ മോഹൻലാൽ നെടുമുടി വേണു ക്യാപ്റ്റൻ രാജു സായ്കുമാർ മനോജ് കെ ജയൻ ജഗദീഷ് തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയിരുന്നു.

അതുവരെയുണ്ടായിരുന്ന മലയാളസിനിമയിലെ ഫസ്റ്റ് ഡേ കളക്ഷൻ തകർത്തുകൊണ്ടാണ് സിനിമ പുറത്തുവന്നത്. ബോക്സ് ഓഫീസിൽ സിനിമ വേണ്ടതുപോലെ വിജയിച്ചില്ലെങ്കിലും മോഹൻലാൽ എന്ന നടന്റെ ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ സിനിമയിൽ കാണാൻ സാധിച്ചു. മലയാളി പ്രേക്ഷകർ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്ന് വേണം പറയാൻ.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മോഹൻലാൽ എന്ന അഭിനയ വിസ്മയത്തിന്റെ നായികയായി മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ തിളങ്ങി നിന്ന താരമാണ് കിരൺ റാത്തോഡ്. താരത്തിന്റെ ആദ്യമലയാളസിനിമ കൂടിയായിരുന്നു താണ്ഡവം. ആദ്യ സിനിമയിൽ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.

താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. സിനിമയെ പോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ചില കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് കിരൺ. ജമിനി, വില്ലൻ, പരശുറാം, അംബേ ശിവം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

Keira

Be the first to comment

Leave a Reply

Your email address will not be published.


*