ബോൾഡ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നയൻതാര ചക്രവർത്തി. കിടിലൻ ഫോട്ടോ കാണാം…

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര ചക്രവർത്തി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കിടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരമിപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് താരം സിനിമകളിൽ കാഴ്ചവെച്ചത്. ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. അഭിനയിച്ച സിനിമകളിൽ ഒക്കെ മലയാളികൾ എന്നും ഓർക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ സിനിമയിൽ താരം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരം ഈയടുത്തായി പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ബേബി നയൻതാര എന്ന പദവിയിൽനിന്ന് താരം മാറിയിരിക്കുകയാണ്. ഒരു പ്രൊഫഷണൽ മോഡൽ എന്ന നിലയിലാണ് താരം ഇപ്പോൾ കാണപ്പെടുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കു വെക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2005 ൽ തന്റെ നാലാം വയസ്സിൽ ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന സൂപ്പർ ഹിറ്റ് മലയാളം കോമഡി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം ലാൽ ജോസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

ചെസ്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, ക്രേസി ഗോപാലൻ, ലൗഡ് സ്പീക്കർ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. 2006 ൽ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് തരത്തിന് ലഭിച്ചു.

Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*