സ്റ്റാർ മാജിക് മൊഞ്ചത്തി ഡയാന ഹമീദിന്റെ ക്യൂട്ട് ഫോട്ടോസ് കാണാം 😍🥰

ടെലിവിഷൻ മേഖലകളിൽ ഒരുപാട് ആരാധകരെ നേടിയ അഭിനേത്രിയാണ് ഡയാന ഹമീദ്. സിനിമകളിൽ അഭിനയിച്ചുവെങ്കിലും താരത്തെ ജനപ്രിയതാരം ആക്കിമാറ്റിയത് സ്റ്റാർ മാജിക് ആണ്. ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരം ഒരു അവതാരക എന്ന രീതിയിലാണ് കരിയർ ആരംഭിക്കുന്നത്. മേഖല ഏതാണെങ്കിലും കിടിലൻ പെർഫോമൻസ് ആണ് താരം പ്രകടിപ്പിക്കുന്നത്.

നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുള്ളവർക്ക് പെട്ടെന്ന് തിളങ്ങാൻ സാധിക്കാറുണ്ട്. അത്തരക്കാർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് പ്രേക്ഷകരുടെ പ്രിയങ്കരി ആവാനും ഇഷ്ടതാരം ആവാനും സാധിക്കുമെന്നതിന് വലിയൊരു ഉദാഹരണമാണ് താരം.

2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ  അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനയമാണ് യുവം എന്ന സിനിമയിൽ താരം പ്രകടിപ്പിച്ചത്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഇപ്പോൾ താരം ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചു. യുവ എന്ന സിനിമയിലെ അഭിനയത്തിനു ശേഷം മികച്ച അഭിപ്രായങ്ങൾ നേടുകയും ഇതര ഭാഷകളിലേക്ക് ക്ഷണിക്കപ്പെടുകയും ആണ് ഉണ്ടായത്.

2020 ൽ പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി ഇപ്പോൾ താരത്തിന് വലിയ ആരാധക വൃന്ദം ഉണ്ടാകുകയും ചെയ്തു. സജീവമായ ആരാധകരാണ് താരത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. താരം ചെയ്തുവെച്ച കഥാപാത്രങ്ങളിലെ മികവാണ് ആരാധകരുടെ ഇഷ്ടമായി പ്രതിധ്വനിക്കുന്നത്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. സ്റ്റൈലിഷ് സൽവാർ സ്യൂട്ടിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Dayyana

Be the first to comment

Leave a Reply

Your email address will not be published.


*