സിനിമയോട് നോ പറയില്ല… എങ്കിലും സ്പോർട്സാണ് താല്പര്യം : മാളവിക ജയറാം…

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ താരങ്ങൾക്ക് രണ്ടുപേർക്കും സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വളരെ തന്മയത്വത്തോടെ ഓരോ കഥാപാത്രങ്ങളെയും സമീപിക്കാൻ ഇരുവർക്കുമുള്ള പ്രത്യേക കഴിവ് എല്ലാവരും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

വിവാഹത്തിന് മുമ്പ് തന്നെ ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. സിനിമാ സ്ക്രീനിലെ വളരെ വിജയകരമായ പ്രണയവും ജീവിതവും വെളിച്ചവും രസവും ചോരാതെ ജീവിതത്തിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഇപ്പോഴും അവർ. അതുകൊണ്ടു തന്നെ പ്രേക്ഷകപ്രീതിയിൽ ഈ താരദമ്പതികൾ ഒരുപടി മുന്നിൽ തന്നെയാണ്.

മകൻ കാളിദാസ് ജയറാം സിനിമ അഭിനയം മേഖലയിലേക്ക് അരങ്ങേറുകയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ പിതാവിന്റെ പാത പിന്തുടർന്ന് തന്മയത്വം ഉള്ള ഭാവ അഭിനയപ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ എതിര് സാന്നിധ്യം ആവുകയും ചെയ്തു. മികച്ച പ്രേക്ഷകപ്രീതി തുടക്കം മുതൽ കാളിദാസന് ഉണ്ടായി എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

മകൾ മാളവിക ജയറാം പിതാവിന്റെ കൂടെ പരസ്യചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നു അതിനേക്കാൾ അപ്പുറം സിനിമയിൽ ഒന്നും മുഖം കാണിക്കുന്നതിന് മുമ്പ് തന്നെ താര പുത്രീ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. താര പുത്രിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർ വളരെ പെട്ടെന്ന് എറ്റെടുക്കാറുണ്ട്. ഇപ്പോൾ താര പുത്രിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കേരള വനിത ഫുട്‌ബോള്‍ ലീഗിന് മുന്നോടിയായി നടന്ന വനിതാ സെലിബ്രിറ്റി ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ മാധ്യമങ്ങളുമായി പങ്കുവെച്ച വാക്കുകളാണ് ആരാധകർ തരംഗമാക്കുന്നത്. കേരള വനിത ഫുട്‌ബോള്‍ ലീഗ് സെലിബ്രിറ്റി മാച്ചില്‍ മാളവികയും നടി റിമ കല്ലിങ്കലും ഒരുമിച്ച് കളത്തിലിറങ്ങിയത് വലിയ തോതിൽ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

സിനിമയിലേക്ക് വരില്ലേ എന്ന ചോദ്യത്തിന് സിനിമയോട് പരിപൂർണ്ണമായി നോ പറയില്ല എന്നും സിനിമയിൽ അവസരം ലഭിച്ചാൽ സിനിമയിൽ അഭിനയിക്കും എന്നും എങ്കിലും കൂടുതൽ താല്പര്യം സ്പോർട്സ് നോട് ആണ് എന്നുമാണ് മാളവിക പറഞ്ഞിരിക്കുന്നത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*