ഞാന്‍ എന്റെ പൂജാ മുറിയില്‍ പ്രാര്‍ത്ഥിക്കും… അദേഹം അപ്പുറത്ത് നിസ്‌കരിക്കും… വീട്ടില്‍ നോണ്‍വെജിന് വിലക്ക്: വീട്ടിലെ അവസ്ഥ വെളിപ്പെടുത്തി നടി ഇന്ദ്രജ…

മലയാളികളുടെ ഇഷ്ട താരമാണ് ഇന്ദ്രജ. തെലുങ്ക്, മലയാളം കന്നട എന്നീ ഭാഷകളിൽ സജീവമായി താരം അഭിനയിച്ചിരുന്നു. 1993 മുതൽ 2007 വരെ താരം സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ ആ കാലയളവിൽ താരത്തിന് സാധിക്കുകയും ചെയ്തു.

വിവാഹ ശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.  മറ്റൊരു മതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളിൽ താരം അകപ്പെട്ടിരുന്നു. നടനും ബിസിനസുകാരനുമായ മുഹമ്മദ് അബ്സർ എന്നയാളെയാണ് താരം 2007 ൽ വിവാഹം കഴിച്ചത്. പിന്നീട് 2014 വരെ താരം സിനിമയിൽ നിന്ന് വിട്ടു നിന്നു.

2014 ൽ അഭിനയ ലോകത്തേക്ക് തിരിച്ചുവന്ന് താരം തെലുങ്ക് സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. 12c എന്ന മലയാള സിനിമയിൽ ആശ പൈ എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചു. താരത്തിന്റെ തിരിച്ചുവരവ് ആഘോഷം ആക്കിയിരിക്കുകയാണ് താരത്തിന്റെ മലയാളി ആരാധകർ. കൂടാതെ മിനിസ്ക്രീനിലെ ജെബി ജംഗ്ഷനിലും, കോമഡി സൂപ്പർ നൈറ്റ് ലും താരം പ്രത്യക്ഷപ്പെട്ടതും ആരാധകർക്ക് ആരവമായിരുന്നു.

1993 ൽ സൂപ്പർസ്റ്റാർ രജനീകാന്ത് & റോജ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഉഴപ്പലി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്ത വർഷം ഹലോ ബ്രദർ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി. പിന്നീട് തെലുങ്കിൽ തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ താരം പങ്കാളിയായി.

മമ്മൂട്ടി, മുരളി, രതീഷ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ദി ഗോഡ് മാൻ എന്ന  സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. F. I. R, ഉസ്താദ്, വാർ & ലവ്, മയിലാട്ടം, ബെൻ ജോൺസൺ, ലോക നാഥൻ I. A. S, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്.

ഇപ്പോൾ താരത്തിന്റെ വീട്ടു വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്റെ വീട്ടില്‍ എനിക്കായി ഒരു പൂജാമുറിയുണ്ട്. അവര്‍ക്കും നിസ്‌കരിക്കാന്‍ ഉള്ള ഒരു സ്ഥലവും ഉണ്ട് എന്നാണ് രണ്ടു മത വിശ്വാസികൾ ഒരു വീട്ടിൽ നിസ്കരിക്കുന്ന താരം പറഞ്ഞത്. ദൈവകൃപയാല്‍ ഇത് വരെയും അത് ഞങ്ങളുടെ ജീവിതത്തില്‍ ഒരു പ്രതിബന്ധമായി വന്നിട്ടില്ല എന്നും അതിനു കൂടുതല്‍ നന്ദി പറയേണ്ടത് ഭര്‍ത്താവിനോടാണ് എന്നും താരം പറയുകയുണ്ടായി.

Indraja
Indraja
Indraja
Indraja

Be the first to comment

Leave a Reply

Your email address will not be published.


*