

ചില വ്യക്തിത്വങ്ങൾക്ക് ജീവിതകാലത്ത് നേടിയ നേട്ടങ്ങൾ പേരിനു കൂടെ ചേർത്ത് വിളിക്കപ്പെടുന്ന ഭാഗ്യം ലഭിക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് ഗിന്നസ് പക്രു. ഉണ്ടപക്രു എന്ന വിളിപ്പേരിൽ നിന്ന് ഗിന്നസ് റെക്കോർഡ് കിട്ടിയതിനുശേഷം ഗിന്നസ് പക്രു എന്ന മലയാളികളും ലോക സിനിമ-സീരിയൽ ടെലിവിഷൻ പ്രേക്ഷകർ എല്ലാം വിളിക്കുന്ന അവസ്ഥയിലേക്ക് മാറി. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഗിന്നസ് പക്രു.

പൊക്കക്കുറവ് ഒരിക്കലും ഒരു കുറവായി കാണാതെ താരം മുന്നോട്ടുള്ള ജീവിതയാത്ര തുടരുകയും പല പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവിത വിജയങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിക്കുകയും ചെയ്ത താരം ഒരുപാട് പേർക്ക് ഇന്ന് പ്രചോദനമാണ്. ചെറിയ ചെറിയ വിഷമങ്ങൾ വരുമ്പോഴേക്ക് ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കുന്ന പലർക്കും ഇദ്ദേഹത്തിന്റെ ജീവിത വഴി യാത്രകൾ ഓരോന്ന് പഠിപ്പിക്കേണ്ടതുണ്ട്

അമ്പിളി അമ്മാവന് ‘ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലേക്ക് കടന്നുവരുന്നത്. മിമിക്രിയില്‍ നിന്നുമാണ് ഇദ്ദേഹം സിനിമയിലേക്കെത്തുന്നത്. മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലും കോമഡി മാമാങ്കങ്ങളിലും മാത്രം ഒതുങ്ങുന്നത് അല്ല ഈ കലാകാരന്റെ വലുപ്പം. തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം നേരിട്ട പരിഹാസങ്ങൾക്കും കുത്തുവാക്കുകൾക്കും കണക്കില്ല എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹ ജീവിതത്തിൽ പോലും പലരും അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2006 ലായിരുന്നു താരം ഗായത്രി മോഹനെ വിവാഹം കഴിക്കുന്നത്. ഭാര്യയ്ക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. അത്കൊണ്ടു തന്നെ വിവാഹ കഴിഞ്ഞപ്പോള്‍ ഇരുവരും രണ്ട് വര്‍ഷം പോലും തികയ്ക്കില്ല എന്ന് പറഞ്ഞിരുന്നു എന്നാണ് താരം പറയുന്നത്.

കുട്ടികള്‍ ഉണ്ടാവില്ലെന്ന് വരെ ചിലര്‍ പറഞ്ഞു പരത്തിയിട്ടുണ്ട് ആയിരുന്നു എന്നും താരം പറയുകയുണ്ടായി. എന്നാല്‍ എല്ലാ പ്രതസന്ധി ഘട്ടങ്ങളിലും ഇരുവരും താങ്ങും തണലുമായി നിൽക്കുകയാണ് ചെയ്തത്. വിവാഹം കഴിഞ്ഞതിന്റെ 14 വര്‍ഷങ്ങളും ഇരുവരും പിന്നിട്ടു. പല പ്രശ്നങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടും എപ്പോഴും താങ്ങായും തണലായും തുണയായും ഒക്കെ കൂടെ നിന്നത് ഭാര്യയും അമ്മയും തന്നെയായിരുന്നു എന്നും താരം പറഞ്ഞു.

ജീവിതത്തിൽ ഇതുവരെ ഉണ്ടായ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം അവള് എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു എന്നും അമ്മ എപ്പോഴും എന്റെ കൂടെയുണ്ട് എന്നും ഞാനും ഭാര്യയും മകളും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നും പ്രിയപ്പെട്ട ഗിന്നസ് പക്രു പറയുന്നു. വളരെ സന്തോഷത്തോടെയാണ് ഈ വാർത്തകൾ ആരാധകർ കേൾക്കുന്നത് കാരണം അത്രത്തോളം താരത്തെ മലയാളികൾക്ക് ഇഷ്ടമാണ്.



Leave a Reply