പുതിയ വിശേഷം പങ്ക് വച്ച് സ്വാന്തനത്തിലെ അഞ്ജലി…😍🥰 അഭിനന്ദനങ്ങൾ അറിയിച്ചു പ്രേക്ഷകർ

മനോഹരമായ കുടുംബ നിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു എന്ന സവിശേഷതയും ഉണ്ട് സാന്ത്വനം എന്ന പറമ്പരക്ക്. അത് കൊണ്ട് തന്നെ പരമ്പര റേറ്റിംഗിലും മുന്നിലാണ്. മികച്ച അഭിപ്രായം ആണ് അഭിനേതാക്കൾക്ക് ഓരോരുത്തർക്കും പ്രേക്ഷകർ നൽകുന്നുണ്ട്.

മികച്ച കഥാ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞു പോകുന്ന പരമ്പരയിൽ ഒന്നിനു പുറകെ മറ്റൊന്ന് എന്ന തരത്തില്‍ സാന്ത്വനം വീട്ടിലേക്ക് പ്രശ്‌നങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതാണ് പരമ്പരയെ ഉദ്യോഗ ജനകമാക്കുന്നതും. എന്തായാലും പരമ്പരയിലെ എല്ലാ അഭിനേതാക്കൾക്കും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. ഓരോ എപ്പിസോഡുകളും പ്രീതി വർധിപ്പിക്കാനുതാകുന്നതാണ്.

സീരിയലുകളുടെ പതിവ് പ്രേക്ഷകർ വെറും വീട്ടമ്മമാർ എന്ന കൺസെപ്റ്റിൽ നിന്നും യുവാക്കൾ പോലും സീരിയലുകൾക്ക് അഡിക്ഷൻ ആയി. ഇതിന്റെ പിന്നിലെ പ്രധാന കാരണങ്ങൾ ശിവനും അഞ്ജലിയുമാണ്. സ്വാന്തനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  ഗോപികയാണ്. സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു താരമിപ്പോൾ സീരിയലിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.

ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി താരം അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ അത് വലിയ ഒരു പരമ്പരയുടെ കീഴിലായത് താരത്തിനെ അഭിനയ മേഖലയിലെ വലിയ ഭാഗ്യം തന്നെയായി കരുതാം. കാരണം വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി എന്ന വേഷം.

ഒരുപാട് ആരാധകരെയാണ് താരത്തിന് അഞ്ജലി എന്ന ഒറ്റ കഥാപാത്രത്തിലൂടെ നേടാൻ സാധിച്ചത് അത്രത്തോളം പ്രാധാന്യമുള്ള അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് അഞ്ജലി എന്ന കഥാപാത്രം പരമ്പരയിലൂടെ കടന്നു പോകുന്നത്. എപ്പിസോഡുകൾ ക്ക് മുൻപേ പുറത്തുവരുന്ന പ്രോമോകളിൽ ഒന്നും അഞ്ജലിയുടെ സാന്നിധ്യമില്ലാതിരിക്കാറില്ല.

സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറുന്നത്. സജീവമായ ആരാധകവൃന്ദം തന്നെയാണ് ഇതിന്റെ പിന്നിൽ. ഇപ്പോൾ അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷിക ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഇവര്‍ക്ക് പുറമേ താരത്തിന്റെ സഹോദരിയുമുണ്ട്. നിരവധി ആളുകളാണ് ഇപ്പോള്‍ ഇവര്‍ക്ക് ആശംസകളുമായി എത്തുന്നത്. താരം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകൾക്കും സാധാരണയായി ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത ഈ പോസ്റ്റിനും ലഭിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വളരെ പെട്ടെന്നാണ് താര പങ്കുവെച്ച് ഫോട്ടോ വൈറലായത്.

Gopika
Gopika
Gopika
Gopika

Be the first to comment

Leave a Reply

Your email address will not be published.


*