ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്…😍🔥 കൂട്ടുകാരിയോട് മന്യ…

സൗഹൃദങ്ങൾക്ക് വലിയ മധുരമാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കൾ എത്ര അകലെയാണെങ്കിലും അടുത്തുള്ളപ്പോൾ കിട്ടിയ സ്നേഹവും പരിലാളനയും  എല്ലാം കിട്ടുന്നതും കൊടുക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. എപ്പോഴും സംസാരിച്ചില്ലെങ്കിലും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞില്ലെങ്കിലും  സന്തോഷ സമയത്തും സങ്കട സമയത്തും അവർ ഉണ്ടാകും എന്ന മനസ്സിന്റെ ധൈര്യം ആണ് സൗഹൃദം എന്ന് വേണമെങ്കിൽ പറയാം.

ഇപ്പോൾ അങ്ങനെ ഒരു സൗഹൃദമാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ചർച്ചയാകുന്നത്. മലയാള സിനിമയുടെ രണ്ട് മികച്ച അഭിനയത്രികളുടെ സൗഹൃദം. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ഹിറ്റ് നായികമാരായിരുന്നു സംയുക്ത വർമയും മന്യയും. വിവാഹം കഴിഞ്ഞതോടെ അഭിനയം അവസാനിപ്പിച്ചെങ്കിലും മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഈ രണ്ട് അഭിനേതാക്കളും സ്ഥിരം സാന്നിധ്യമാണ്. അത്രത്തോളം മികച്ച കഥാപാത്രങ്ങൾ ഇവർ നൽകുകയും ചെയ്തിട്ടുണ്ട്.

മന്യ വിവാഹശേഷം ഭർത്താവിനൊപ്പം ഇപ്പോൾ ന്യൂയോർക്കിലാണ് താമസം. വെറും നാല് വർഷം മാത്രം സിനിമയിൽ അഭിനയിച്ച സംയുക്ത വർമ ചെയ്തത് പതിനെട്ടോളം മലയാള സിനിമകളാണ്.  എത്ര സിനിമകളിൽ അഭിനയിച്ചു എന്നതിനപ്പുറത്തേക്ക് അഭിനയിച്ച സിനിമകൾ എത്രത്തോളം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നതിനെ അടിസ്ഥാനത്തിലാണ് ഓരോ നായിക നായകന്മാരും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് എന്നത് ഇവരുടെ കാര്യത്തിൽ ഊഹിക്കാം.

കഴിഞ്ഞ ദിവസം സംയുക്ത വർമ തന്റെ നാൽപത്തി രണ്ടാം പിറന്നാൾ ആഘോഷിച്ചിരുന്നു. ആരാധകരും കൂട്ടുകാരും പ്രിയപ്പെട്ടവരുമടക്കം നിരവധി പേർ സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. ഇൻസ്റ്റഗ്രാമിലൂടെ താരമായ ആശംസകൾ അറിയിച്ചവർക്ക് എല്ലാം നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കടൽ കടന്നെത്തിയ പ്രിയ കൂട്ടുകാരിയുടെ ആശംസയുടേയും കേക്കിന്റേയും വിശേഷങ്ങൾ സംയുക്ത വർമ ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

താരത്തിന്റെ പ്രിയ കൂട്ടുകാരി മന്യയാണ് പിറന്നാൾ കേക്കും പൂക്കളും ആശംസകളും ഏഴ് കടലിന് അക്കരെ നിന്ന് സംയുക്തക്കായി അയച്ച് കൊടുത്തത്. ‘എന്റെ പിറന്നാൾ ദിവസം മനോഹരവും എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ളതും ആക്കി തീർത്തതിന് ഒരുപാട് നന്ദി’ എന്നാണ് മന്യയ്ക്ക് നന്ദി അറിയിച്ച് സംയുക്ത കുറിച്ചത്.

‘ഞങ്ങളുടെ പ്രിയ ചിന്നുവിന് ജന്മദിനാശംസകൾ…. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു… ഈ ജീവിതത്തിൽ നിന്നെ എന്റെ സുഹൃത്തായും കുടുംബാം​ഗമായും ലഭിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. യുഎഇയിൽ ആലുക്കാസ് ഷോയുടെ റിഹേഴ്സലിനായി എത്തിയപ്പോൾ നമ്മൾ കണ്ടുമുട്ടിയ ആദ്യ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല… 2000ത്തിലെ ആ ദിവസം മുതൽ ഇന്ന് 2021 വരെ…. നമ്മൾ കിലോമീറ്ററുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ സ്നേഹം ശക്തമാണ്… ഞാൻ നിന്നെ മിസ് ചെയ്യുന്നു എന്റെ പ്രിയ ചിന്നു… നിന്നെ കെട്ടിപ്പിടിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല…. എപ്പോഴും അനുഗ്രഹിക്കപ്പെട്ടവളായിരിക്കുക….’ എന്നാണ് സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസിച്ച് മന്യ കുറിച്ചത്.

Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*