എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ 💕 എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആണ്

മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ കുടുംബമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. മകൻ ദുൽഖർ സൽമാൻ യുവ പ്രേക്ഷകരുടെ നെഞ്ചിടിപ്പാണ്. മറ്റു കുടുംബാംഗങ്ങൾ സിനിമയിൽ മുഖം കാണിച്ചിട്ടില്ല എങ്കിലും പ്രേക്ഷകർക്ക് പ്രിയമാണ് എല്ലാവരോടും. മമ്മൂട്ടിയോടൊപ്പം ദുൽഖർ സൽമാനോടൊപ്പം ഉള്ള ചിത്രങ്ങളിലൂടെ കുടുംബാംഗങ്ങളെല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്.

അഭിനയ വൈഭവം കൊണ്ട് പ്രേക്ഷക മനസ്സുകളെ കോരിത്തരിപ്പിക്കുന്ന അഭിനേതാക്കളാണ് മമ്മൂട്ടിയും മകൻ ദുൽഖറും. അഭിനയിച്ച സിനിമകളിലൂടെ എല്ലാം ഇരുവരും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യം ആയിരിക്കുകയാണ്. താര കുടുംബത്തിലെ എന്തു വിശേഷങ്ങളും ഫോട്ടോകളും ഏത് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വെച്ചാലും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുന്നതും പതിവാണ്.

മലയാളികളുടെ പ്രിയ താരം ദുൽഖർ ഭാര്യയായ അമാൽ സൂഫിയയെ കുറിച്ചും മകൾ മറിയം അമീറ സൽമാനെ കുറിച്ചും പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമാൽ സൂഫിയ സിനിമാ മേഖലയിൽ ഇല്ലെങ്കിലും ദുൽഖറിനൊപ്പവും മമ്മൂട്ടിയോടൊപ്പവും ഉള്ള ചിത്രങ്ങളിലൂടെയും വിശേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള മുഖം ആണ്. അതുപോലെതന്നെയാണ് മകൾ മറിയവും.

ഒരു സ്പോട്സ് ഡേയിലാണ് ആദ്യമായി താൻ അമാലിനെ കണ്ടത് എന്നും തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു അമാൽ എന്നും ആദ്യം കണ്ടപ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത് എന്നുമാണ് ദുൽഖറിന് ഭാര്യ അമലിനെ കുറിച്ച് ആദ്യം പറയാനുള്ളത്. എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ എന്നും എല്ലാം മനസ്സിലാക്കാനും തിരിച്ചറിയാവും കഴിവുള്ള ആളാണ് അമാൽ എന്നും ദുൽഖർ പറയുന്നത് വളരെ അഭിമാനത്തോടെയാണ്.

അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല എന്ന് വളരെ പോസിറ്റീവാണ് ആണ് എന്നും ദുൽഖർ പറഞ്ഞു. മകൾ മറിയം താര കുടുംബത്തിന്റെ ഇഷ്ടമാണ്. ഭാര്യ അമാൽ കാണുന്നതിനു മുൻപേ മകളെ കണ്ടത് ഞാനാണ് എന്നും ഡോക്ടർ ആൺകുഞ്ഞോ പെൺകുഞ്ഞോ എന്ന് ഊഹിക്കാൻ പറഞ്ഞതും മിണ്ടാതിരുന്നതും എല്ലാം വളരെ സ്നേഹത്തോടെയും ചെറിയ പുഞ്ചിരിയോടെയും ആണ് ദുൽഖർ ഓർത്തു പറയുന്നത്.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. മറിയം അമീറ സൽമാൻ എന്നാണ് മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിലെ കുഞ്ഞിളം പൈതലിന് എല്ലാവരും കൂടി നൽകിയ പേര്. എന്തായാലും താര കുടുംബത്തിൽ നിന്ന് എന്ത് വിശേഷം പുറത്തു വന്നാലും അത് ആരാധകർ ഏറ്റെടുക്കുന്നത് പോലെ തന്നെ ഇതും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Dulquer
Dulquer

Be the first to comment

Leave a Reply

Your email address will not be published.


*