ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വിഡിയോ എടുത്ത് വൈറലാകാൻ യുവാവിന്റെ സാഹസം. ഹോൺ മുഴക്കിയിട്ടും മാറിയില്ല….

സമൂഹമാധ്യമങ്ങളിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ജീവിക്കുന്നത്. അതിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാകുന്ന സമൂഹമാണ് ഇപ്പോഴത്തെത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഇന്ന് പലരും കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ ഏവരേയും അത്ഭുതപ്പെടുത്തുന്നവയാണ്.

വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ബോധമാണ് ഇത്തരത്തിലുള്ള പല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പലരും വെറൈറ്റി കൊണ്ടുവന്ന വിജയിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണപ്പെടുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പുറത്തുവരുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. വൈറൽ ആകാൻ വേണ്ടി പരിപാടികൾ സംഘടിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഹോട്ട് & ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി സ്വന്തം ജീവിതം തന്നെ പണയപ്പെടുത്തിയ ദാരുണ കരമായ സംഭവമാണ് ഈയടുത്ത് സോഷ്യൽ മീഡിയയിൽ വയറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാളത്തിൽ ട്രെയിൻ വരുന്ന സമയത്ത് വീഡിയോ ചെയ്യാൻ പോയി മരണത്തിന് മുമ്പ് കീഴടങ്ങുകയായിരുന്നു യുവാവ്.

ട്രെയിനിലെ ലോക്കോപൈലറ്റ് ഒരുപാട് പ്രാവശ്യം ഹോൺ അടിച്ചിട്ടും അതൊന്നും കേൾക്കാൻ തയ്യാറാകാതെ ഫോട്ടോയ്ക്ക് പോസ് നൽകുകയായിരുന്നു യുവാവ്. അതിവേഗത്തിൽ ഉണ്ടായിരുന്ന ട്രെയിൻ യുവാവിനെ തട്ടി തെറിപ്പിക്കുകയും സംഭവസ്ഥലത്തുതന്നെ യുവാവ് മരണപ്പെടുകയും ചെയ്തു. സുഹൃത്ത് പകർത്തിയ വീഡിയോയിൽ ദ്രിശ്യങ്ങൾ കൃത്യമായി കാണാൻ സാധിക്കും. മധ്യപ്രദേശ് കാരനായ 22 വയസ്സുള്ള സഞ്ജു ചൗര യാണ് വിധിക്കു മുമ്പിൽ കീഴടങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*