തടി കൂടിയതിന്റെ പേരിലും നിറത്തിന്റെ പേരിലും പലരും മോശമായ രീതിയിൽ പ്രതികരിക്കാറുണ്ട്.. എന്റെ ശരീരം എന്റെ ചോയ്സ് ആണ്..

പ്ലേ ബാക്ക് സിങ്ങർ എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സയനോറ. മലയാളികൾക്ക് ഏറെ ഇഷ്ടമാണ് താരത്തെ. മലയാളം തമിഴ് എന്നീ ഭാഷകളിൽ പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന താരം ചെറുപ്പം മുതലേ പാട്ടിനോട് കൂടുതൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ ഒരുപാട് ഗാന മത്സരങ്ങളിൽ പങ്കെടുത്തു വിജയിക്കുകയും ചെയ്തിട്ടുണ്ട്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഭാവന, മീരാ നന്ദൻ തുടങ്ങിയ നടിമാരുടെ കൂടെ ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു തുടർന്ന് വൈറൽ ആവുകയും ചെയ്തിരുന്നു. താരത്തിനെതിരെ പലരും മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. താരത്തിന് ബോഡി ഷെയ്മിങ് ഒരുപാട് പ്രാവശ്യം നേരിടേണ്ടി വന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ക്കെതിരെ സദാചാര ആക്രമണം നടക്കുന്നത് സർവ്വ സാധാരണയാണ്. വസ്ത്രത്തിന്റെ പേരിലും, ശരീരത്തിന്റെ പേരിലും പല രീതിയിലുള്ള മോശമായ കമന്റ്‌ കൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള സെലിബ്രിറ്റികൾക്ക് നേരെ കാണാറുണ്ട്. പലരും സൗമ്യമായ രീതിയിൽ പ്രതികരിക്കാതെ മിണ്ടാതെ ഇരിക്കുമ്പോൾ, മറ്റുപല സെലിബ്രിറ്റികൾ അതിന് തക്കതായ മറുപടി നൽകാറുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന സദാചാര കമന്റ്‌ നെതിരെ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയതാരം സയനോറ. ഒരു അഭിമുഖത്തിലാണ് താരത്തോട് അവതാരകൻ താരത്തിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. ഒരുപാട് ചോദ്യങ്ങൾ അദ്ദേഹം ചോദിക്കുകയുണ്ടായി. അതിനെല്ലാം വ്യക്തമായ രീതിയിൽ അദ്ദേഹം മറുപടി നൽകുകയും ചെയ്തു.

താരത്തിന്റെ ശരീരത്തെ കുറിച്ചാണ് ആദ്യം ചോദിച്ചത്.
” തടി കൂടിയതിന്റെ പേരിൽ പലരും മോശമായ രീതിയിൽ പ്രതികരിക്കാറുണ്ട്. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്”
എന്നായിരുന്നു താരത്തോട് ചോദിച്ചത്. അതിനു താരം വളരെ വ്യക്തമായ രീതിയിൽ ഇന്നത്തെ സമൂഹത്തിലെ ഓരോരുത്തരുടെയും ചിന്താഗതിയെ കുറിച്ചും അത് മാറ്റേണ്ടതുണ്ട് എന്നും പറയുകയുണ്ടായി.

കാലമിത്ര മാറിയിട്ടും, ലോകത്ത് താമസിക്കുന്ന ജനങ്ങൾ കാലത്തിനനുസരിച്ച് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നുള്ളത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരാളുടെ ശരീരം അത് അവന്റെ ഇഷ്ടമാണ്. അത് ഏത് രീതിയിൽ മൈൻടൈൻ ചെയ്യണം എന്ന് തീരുമാനിക്കുന്നത് അയാളാണ്. അവരുടെ സ്വകാര്യതയിലേക്ക് എന്തിനാണ് മറ്റൊരാൾ ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി പോകുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്ന് താരം കൂട്ടിച്ചേർത്തു.

കൂടാതെ ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിനെക്കുറിച്ചും അവതാരകൻ ചോദിക്കുകയുണ്ടായി. അതിനു താരം നൽകിയ മറുപടി ഇങ്ങനെയാണ്.. ” ഇത്തരത്തിലുള്ള ആൾക്കാരെ ഞാൻ ചിന്തിക്കാറില്ല. സദാചാര ആങ്ങള ചമഞ്ഞ വരുന്ന ഒരുപാട് പേരുണ്ട്. ഞങ്ങളുടെ ശരീരം അത് എന്റെ ചോയിസ് ആണ്. നമ്മുടെ സ്വന്തം ശരീരത്തെ സ്നേഹിക്കാൻ ആദ്യം പഠിക്കണം. മറ്റുള്ളവരുടെ ജീവിതം അവർക്ക് അനുസരിച്ച് ജീവിക്കാൻ അവരെ അനുവദിച്ചു കൊടുക്കണം. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ സോഷ്യൽ ഓർത്തഡോക്സ് എതിർപ്പുകൾ എതിർക്കണം എന്ന താരം പറയുകയുണ്ടായി.

Sayanora
Sayanora
Sayanora
Sayanora

Be the first to comment

Leave a Reply

Your email address will not be published.


*