സാരിയിൽ “പരം സുന്ദരി” ചുവടുവെച്ച് പ്രിയ താരം അനുശ്രീ 🔥😍. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറലാകുന്നു..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അനുശ്രീ. തന്റെ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാള സിനിമയിൽ സജീവമായി നില കൊള്ളുന്ന താരം 2012 ലാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.

ശക്തമായ ഒരുപാട് സ്ത്രീ കഥാ പത്രങ്ങളെ താരം അവതരിപ്പിക്കുകയും അതിലൂടെ എല്ലാം സ്ത്രീ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് കഴിയുകയും ചെയ്തു. നിലവിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളാണ് താരം. സൂര്യ tv യിലെ ഒരു റിയാലിറ്റി ഷോ യിൽ താരം പങ്കെടുത്തതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ ലാൽ ജോസ് താരത്തെ നോട്ട് ചെയ്യുകയും പിന്നീട് തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

തുടക്കം മുതൽ പിന്നീടങ്ങോട്ട് ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകരുടെ കയ്യടി സ്വീകരിച്ചവയായിരുന്നു. 2012 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ലാൽ ജോസ് സിനിമയായ ഡയമണ്ട് നെക്‌ളേസിൽ ആണ് താരം അഭിനയിക്കുന്നത്. പിന്നീട് റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. ചന്ദ്രേട്ടൻ എവിടെയാ, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, മധുര രാജ, ആദി, മൈ സാന്ത തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. 12 മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത്. ഒരുപാട് ആരാധകരെ ആ ഒരൊറ്റ സിനിമ കൊണ്ട് താരത്തിന് നേടാൻ സാധിച്ചു. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായും, മത്സരാർഥിയായും, വിധി കർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ശാലീന സുന്ദരിയായി സാരിയിലുള്ള ഫോട്ടോകളാണ് കൂടുതലും പങ്ക് വെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ വീണ്ടും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നു. സാരിയിൽ ക്യൂട്ട് ലുക്കിൽ പരമ്പരം പരമ സുന്ദരി എന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന കിടിലൻ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം ഇതിന് മുമ്പും ഇത്തരത്തിൽ സാരിയിലുള്ള സുന്ദര ഫോട്ടോകളും വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്.

Anusree
Anusree
Anusree
Anusree

Be the first to comment

Leave a Reply

Your email address will not be published.


*