ഞങ്ങളുടെ തെറി കേട്ട് ഷൂട്ടിംഗ് കാണാൻ വന്ന സ്കൂൾ പിള്ളേർ 4 ഭാഗത്തേക്ക് ചിതറിയോടി : ജാഫർ ഇടുക്കി…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ചുരുളി. മലയാള സിനിമയിൽ ഇതുവരെ കണ്ടു വന്നിട്ടില്ലാത്ത പുതിയതരം എക്സ്പിരി മെന്റ് ആണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രശസ്ത സംവിധായകൻ ചുരുളി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാള സിനിമയുടെ തലവര തന്നെ മാറ്റാൻ പോകുന്ന സിനിമയായിരിക്കും ഒരുപക്ഷേ ചുരുളി.

ഓസ്കാർ അവാർഡിന് വരെ നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യ കണ്ട മികച്ച സംവിധായകരിൽ ഒരാളായ സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമാ ലോകത്തിനു സമ്മാനിച്ച വ്യക്തിയാണ് ലിജോ. ഡബിൾ ബാരൽ, ജെല്ലിക്കെട്ട്, ചുരുളി എന്നിവ അദ്ദേഹത്തിന്റെ സ്വന്തം സിനിമകളാണ്. ഇത് മൂന്നും ഒരു എക്സ്പീരിമെന്റ് സിനിമ എന്ന് പറഞ്ഞൽ തെറ്റാകില്ല.

ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് ചുരുളി. 18 + സിനിമ എന്ന നിലയിൽ തന്നെയാണ് സിനിമ പുറത്തിറങ്ങിയത്. അതായത് ഇതിൽ അശ്ലീല ഡയലോഗുകളുടെ സംസ്ഥാന സമ്മേളനം തന്നെയായിരുന്നു. വന്നവരും പോയവരൊക്കെ തെളിവുകളുടെ അഭിഷേകമാണ് സിനിമയിൽ നടത്തിയത്. സിനിമയിലെ ഒട്ടുമിക്ക എല്ലാ ഡയലോഗുകളും തെറിവിളികൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് അഡൾട് ഓൺലി സിനിമ എന്ന രൂപത്തിലാണ് സിനിമ പുറത്തിറങ്ങിയത്.

ഈ സിനിമയുടെ തെറി വഴികളെക്കുറിച്ച് ഈ സിനിമയിലഭിനയിച്ച ജാഫർ ഇടുക്കി അടുത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്
“സിനിമാ ഷൂട്ടിങ് നടക്കുന്ന സമയത്ത് കുറച്ച് സ്കൂൾ കുട്ടികൾ ലൊക്കേഷനിൽ സിനിമ ഷൂട്ടിംഗ് കാണാൻ വരികയുണ്ടായി. ഞാനും ചെമ്പനും എല്ലാരും ഷാപ്പിൽ ഉണ്ട്. ഞാൻ നോക്കുമ്പോൾ കുറച്ച് അധ്യാപകരും വിദ്യാർത്ഥികളും ഷൂട്ടിംഗ് കാണാൻ വന്നിരിക്കുന്നു. വന്നു ഒരു നിമിഷം പോലും നിന്നില്ല എല്ലാരും നാലു വഴിക്ക് ചിതറിയോടി. എന്നാണ് ജാഫർ ഇടുക്കി തുറന്നു പറഞ്ഞത്.

യഥാർത്ഥത്തിൽ ഇതിന്റെ തെറി വിളി അസഹ്യം ആണെന്നാണ് പല ഭാഗത്തു നിന്നുള്ള വിമർശകർ തുറന്നു പറയുന്നത്. മലയാളത്തിൽ ഇതുവരെ ഈ രീതിയിലുള്ള ഒരു സിനിമ പുറത്തിറങ്ങിയിട്ടില്ല എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ സിനിമയെ വാനോളം പുകഴ്ത്തിക്കൊണ്ട് ഒരുപാട് പേര് രംഗത്തുവന്നിട്ടുണ്ട്. സിനിമയെ കുറിച്ച് ഒരു ചുക്കും അറിയാത്തവർ മാത്രമാണ് സിനിമയെ രീതിയിൽ വിമർശിക്കുന്നത് എന്നാണ് സപ്പോർട്ട് ചെയ്യുന്ന പലരുടെയും വാദം.

ടൈം ലൂപ്പ് ലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ് സിനിമ എന്ന് വേണം പറയാൻ. ചുള്ളി എന്ന ഗ്രാമത്തിൽ എത്തിപ്പെടുന്ന 2 പോലീസ് ഓഫീസറും, അവരുമായി ചുറ്റ് പറ്റിയ കഥകളുമാണ് മുന്നോട്ടുപോകുന്നത്. ചുരുളി എന്ന ഗ്രാമത്തിലെത്തി പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക മാറ്റവും, യഥാർത്ഥത്തിൽ ചുരുളി എന്ന സ്ഥലത്തിന്റെ പ്രത്യേകതയുമാണ് സിനിമയിലൂടെ മുന്നോട്ടുവെക്കുന്നത്.

Jaffar

Be the first to comment

Leave a Reply

Your email address will not be published.


*