ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തി യൂസഫലി എന്ന് മോഹൻലാൽ!!

മുസ്ലിം സമുദായത്തിന് മാത്രമല്ല എല്ലാവർക്കും ഒരുപോലെ അറിയാവുന്ന ഒരാളാണ് യൂസഫലി. ലോകമെമ്പാടുമുള്ള ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിന്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. ചുരുക്കത്തിൽ ഒരു ഇന്ത്യൻ വ്യവസായിയും ശതകോടീശ്വരനും ആണ് എന്ന് ചുരുക്കം.

എം.എ യൂസഫ് അലി യുടെ വാർഷിക വരുമാനം 7.4 ബില്യൺ യുഎസ് ഡോളറാണ്. ഇന്ത്യക്കാർക്ക് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ളതും ഈ സ്ഥാപനങ്ങളിലൂടെ എല്ലാം തന്നെയാണ്. ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ കണക്കനുസരിച്ച്, അറബ് വേൾഡ് 2018 ലെ മികച്ച 100 ഇന്ത്യൻ ബിസിനസ്സ് ഉടമകളിൽ യൂസഫ് അലി ഒന്നാം സ്ഥാനത്താണ്.

തൃശൂർ ജില്ലയിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് യൂസഫലി ജനിച്ചത്. തൃശ്ശൂരിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ബിസിനസ് മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ നേടിയതും നാട്ടിൽ നിന്ന് തന്നെ. പഠനത്തിന് ശേഷം, 1973-ൽ അദ്ദേഹം ഇന്ത്യ വിട്ട് അബുദാബിയിലേക്ക് പോകുന്നത്.

ദുബൈയിലെ ലുലു ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനായ പിതൃ സഹോദരനൊപ്പം ആണ് ഇദ്ദേഹം ബിസിനസിലേക്ക് കടക്കുന്നത്. 1990-കളിൽ അദ്ദേഹം തന്റെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. 1995-ൽ ലുലു ഹൈപ്പർമാർക്കറ്റ് പുറത്തിറക്കിക്കൊണ്ട് യൂസഫലി അബുദാബിയുടെ റീട്ടെയിൽ മേഖലയുടെ ചുമതല ഏറ്റെടുക്കുകയാണ് ഉണ്ടായത്.

ഇപ്പോൾ ലോകത്താകമാനം ലുലു ഗ്രൂപ്പ് പ്രവർത്തന സജ്ജമാണ്. ഹൈപർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും ഒക്കെയായി സജീവമായ വ്യാപാര ശൃംഖലയാണ് ലുലു. സാമ്പത്തിക ഭദ്രതയുടെ ഉത്തുംഗതയിൽ നിൽക്കുമ്പോഴും പാവപ്പെട്ടവരെയും അശരണരെയും സഹായിക്കാനും അവരുടെ കണ്ണീരൊപ്പാനും യൂസഫലി തയ്യാറാകുന്നത് വലിയ വാർത്തയാകാറുണ്ട്.

ഇപ്പോൾ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ എം.എ യൂസഫ് അലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുകയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നൽകുന്ന വ്യക്തികളിൽ ഒരാൾക്ക്. നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. എന്നായിരുന്നു മോഹൻലാൽ യൂസഫലിയുടെ ചിത്രം പങ്ക് വെച്ചു കുറിച്ചത്.

Mohanlal
Mohanlal

Be the first to comment

Leave a Reply

Your email address will not be published.


*