അന്നവർ ചോദിച്ചു: ‘അട്ടപ്പാടിയിൽ നിന്നാണോ വരുന്നത്?’; ഇന്ന് മിസ് കേരളയുടെ തിളക്കത്തിൽ അനു…

കേരള സൗന്ദര്യ മത്സരത്തിലെ ഫൈനൽ റൗണ്ടിൽ അട്ടപ്പാടി കാരി പെൺകുട്ടി ഉണ്ട് എന്ന വാർത്ത വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് തൃശൂരിലെ സ്വകാര്യ റിസോർട്ട് സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്നത്.

മത്സരത്തിന് തുടക്കം മുതൽ തന്നോട് പലവട്ടം പലരും ചോദിച്ച ഒരു ചോദ്യത്തെ കുറിച്ചാണ് അനു പ്രശോഭിത ഇപ്പോൾ മറുപടി പറയുന്നത്. ‘അട്ടപ്പാടിയിൽ നിന്നാണോ വരുന്നത്’ എന്ന് തന്നോട് നെറ്റി ചുളിച്ച് പലരും പലവട്ടം ചോദിച്ചിട്ടുണ്ട് എന്നും അവരോടൊക്കെ തലയുയർത്തി നിറഞ്ഞ ചിരിയോടെ ‘അതെ, ഞാൻ അട്ടപ്പാടിക്കാരിയാണ്’ എന്നാണ് ത്താൻ മറുപടി നൽകിയിട്ടുള്ളത് എന്നും അനു പറയുന്നു. നിന്റെ ഈ ആത്മവിശ്വാസം തന്നെയാണ് ഫൈനൽ റൗണ്ടിൽ അനുവിനെ ഉൾപ്പെടുത്തിയത്.

അറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2021 മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് ആണ് അനു പ്രശോഭിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് . 500ൽ അധികം പേർ മത്സരിച്ച പ്രാഥമിക റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗോത്രവർഗക്കാരി കൂടിയാണ് അനു. അഞ്ഞൂറിലധികം പേരിൽനിന്ന് ഫൈനലിലേക്ക് അനു തിരഞ്ഞെടുക്കപ്പെട്ടത് തന്നെ വലിയ നേട്ടം ആണ്.

അറോറ ഫിലിം കമ്പനി ഓൺലൈനായി സംഘടിപ്പിച്ച ഒരു ഓൺലൈൻ ക്യാംപ് വഴിയാണ് ഇങ്ങനെ ഒരു മത്സരത്തെക്കുറിച്ച് അറിഞ്ഞത് എന്നും അതിലേക്ക് ഒരുങ്ങാൻ തുടങ്ങിയത് എന്നും അനു പറയുന്നു. ട്രൈബൽ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്ക് ഇത്തരം മത്സരങ്ങൾ പരിചയപ്പെടുത്താനുള്ള ഒരു മാർഗ്ഗമായിരുന്നു ക്യാമ്പ്. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 32 അംഗങ്ങളിൽ ഒരേയൊരു ഗോത്രവർഗ്ഗ കാരി അനു ആണ്.

32 അംഗങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അനു തന്നെയാണ്. ഒരു ഗോത്ര വർഗക്കാരിയാണെന്നു പറയാനോ അട്ടപ്പാടിയിൽ നിന്നാണ് വരുന്നതെന്നു പറയാനോ എനിക്ക് ഒരിക്കലും മടി തോന്നിയിട്ടില്ല എന്നും മറിച്ച് അതൊരു നേട്ടവും അഭിമാനവുമായാണ് ഞാൻ കാണുന്നത് എന്നും അനു പറയുന്നു. ഗോത്രവർഗക്കാരെ കൊണ്ട് എന്തിനു കൊള്ളാം എന്ന് ചോദിക്കുന്നവർക്ക് മുമ്പിൽ ഇത് എനിക്ക് നൽകാൻ ഉള്ള മറുപടി ആണ് എന്നും അനു പറയുന്നുണ്ട്.

എന്നെപ്പോലുള്ളവർക്ക് ഇത് വലിയ ഒരു പ്രചോദനം ആകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും അനു പറയുന്നു. സിനിമ എന്നത് ചെറുപ്പം മുതലുള്ള സ്വപ്നമാണ് എന്നും മോഡലിംഗ് നോട് താല്പര്യം ഉണ്ടായിരുന്നു അനു പറയുന്നുണ്ട്. അട്ടപ്പാടി കാരി എന്ന യൂട്യൂബ് ചാനൽ അനുവിന്റേതാണ്. തന്റെ നാട്ടിലെ വിശേഷങ്ങൾ പുറംലോകത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ അച്ഛന്റെ ആശയത്തിൽ നിന്ന് ഉണ്ടായതാണ് യൂട്യൂബ് ചാനൽ.

ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന ധബാരി കുരുവി എന്ന സിനിമയിൽ അനു അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ സപ്പോർട്ട് കൊണ്ടാണ് ഇവിടെ എത്തിയത് എന്നും കുടുംബം ശക്തിയാണ് എന്നും അനു പറയുന്നു. മത്സരം കഴിഞ്ഞാൽ മുഴുവനായും ശ്രദ്ധ പഠനത്തിലേക്ക് തിരിക്കും എന്നും പിന്നീട് എല്ലാം പ്ലസ് ടു വിനു ശേഷം എന്നും അനു പറയുന്നുണ്ട്.

Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*