

സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളും സദാചാര കമന്റുകളും സർവ്വസാധാരണയായി നാം കാണാറുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാർക്കും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. സദാചാര കമന്റുകൾ ആണ് കൂടുതലും ഇവർ നേരിടേണ്ടി വരുന്നത്. വ്യക്തിപരമായി ആക്ഷേപിക്കുന്ന പല കമന്റുകൾ നമുക്ക് കാണാൻ സാധിക്കും.

ഇതേ പോലെ തന്നെ കാണപ്പെടുന്ന മറ്റൊരു മോശം പ്രവണതയാണ് ബോഡി ഷെയ്മിങ്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പ്രവണത സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. തടി കൂടിയതിന്റെ പേരിലും അല്ലെങ്കിൽ കുറഞ്ഞത്തിന്റെ പേരിലും ബോഡി ഷെയ്മിങ് നടക്കാറുണ്ട്. അതേപോലെതന്നെ നിറത്തിന്റെ പേരിലും പലരും പരിഹാസങ്ങൾ കേൾക്കേണ്ട അവസ്ഥ വരുന്നുണ്ട്.

പലരും ഇത്തരത്തിലുള്ള മോശമായ കമന്റുകൾ ക്ക് മറുപടി നൽകാതെ മിണ്ടാതെ ഇരിക്കാർ പതിവാണ്. കാരണം ഇത്തരത്തിലുള്ള കമന്റുകൾ ക്ക് മറുപടി നൽകിയാൽ പിന്നീട് അത് തന്നെയായിരിക്കും പണി എന്ന രൂപത്തിലാണ് പലരും ഇതിനെ അവോയ്ഡ് ചെയ്യുന്നത്. അതേ അവസരത്തിൽ മറ്റു പല സെലിബ്രിറ്റികൾ അതേ നാണയത്തിൽ തന്നെ തിരിച്ചു മറുപടി നൽകാറുമുണ്ട്.

ഇത്തരത്തിലുള്ള ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരിക്കുകയാണ്. പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റ് ആൻഡ് ഫെമിനിസ്റ്റ് ആയ ജസ്ല മാടശ്ശേരി ആണ് ഇത്തരത്തിലുള്ള മോശമായ കമന്റ്കൾക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകിയിരിക്കുന്നത്. താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ മോശമായി കമന്റ് രേഖപ്പെടുത്തിയ ആൾക്കാർക്ക് തിരിച്ചു മറുപടി നൽകാറുണ്ട്.

താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പൊട്ടു തോട്ട സുന്ദര ഫോട്ടോക്ക് ഒരാൾ മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. കമന്റ് ഇങ്ങനെയായിരുന്നു..
” ഇപ്പോൾ കാണാൻ ഒരു ഹിജഡയെ പോലെയുണ്ട്” എന്നായിരുന്നു..
ഈ കമന്റ് ന് ജസ്ല മാടശ്ശേരി നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. ” അതെന്താ ഹിജഡകൾ മനുഷ്യരല്ലേ.. അതൊരു മോശം ലുക്ക് ആണെന്ന് എനിക്ക് തോന്നുന്നില്ല.. ഇതിനുമാത്രം ചിരിക്കാൻ അതിൽ എന്താണ് തമാശ ഉള്ളത്.” എന്ന് മാന്യമായ രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് ജസ്ലാ.

പൊതുവെ ഇത്തരത്തിലുള്ള കമന്റുകൾക്ക് രൂക്ഷമായ രീതിയിൽ മറുപടി നൽകാറുള്ള ജസ്ല മാടശ്ശേരി ഇപ്പോൾ മാന്യമായ രീതിയിൽ സഭ്യമായ ഭാഷയിൽ ആണ് മറുപടി നൽകിയിരിക്കുന്നത്. കമന്റ് രേഖപ്പെടുത്തിയ വ്യക്തിക്കെതിരെ ഒരുപാടുപേർ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ് . ആംഗ്രി റിയാക്ഷൻ ആണ് കൂടുതലും കമന്റ് ന് കാണാൻ സാധിക്കുന്നത്.





Leave a Reply