

ഇപ്പോൾ കേരളമൊട്ടാകെ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് കുറുപ്പ്. പലഭാഷകളിലായി പുറത്തിറങ്ങിയ സിനിമ പാൻ ലെവൽ സിനിമ എന്ന് വിളിക്കാൻ പറ്റും. മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാൻ നായകനായി പ്രത്യക്ഷപ്പെട്ട സിനിമ ഇന്ത്യയിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് വേണം പറയാൻ.

പിടികിട്ടാപുള്ളിയും, കൊടും കുറ്റവാളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് കുറുപ്പ് എന്ന സിനിമ പുറത്തുവന്നിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോകം അന്വേഷിക്കുന്ന ഒരു കുറ്റവാളിയെ ഇത്രയും ഗ്ലോറിഫിക്കേഷൻ ചെയ്യണോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചോദ്യം. കുറിപ്പിനാൽ ജീവിതം നഷ്ടപ്പെട്ട് കുടുംബം ഇതിനെതിരെ രംഗത്തു വന്നിരുന്നു.

പക്ഷേ സിനിമ യാഥാർത്ഥ്യം മാത്രമാണ് തുറന്നു പറയുന്നത് എന്നും സുകുമാരക്കുറുപ്പിനെ യാതൊരുവിധ ഗ്ലോറിഫിക്കേഷൻ ചെയ്യുന്നില്ല എന്നും അറിഞ്ഞതോടെ പിന്നീട് സിനിമയ്ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. ദുൽഖർ സൽമാൻ പുതിയ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുകയാണ് എന്നാണ് സിനിമ ലോകത്തുനിന്നുള്ള ചർച്ച. എല്ലാം കൊണ്ടും മികച്ച എന്ന സിനിമയെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിലേക്ക് കയറാൻ വരെ സിനിമയ്ക്കു സാധിച്ചു.

മലയാളത്തിലെ വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചു. ടോവിനോ, ഷൈൻ ടോം ചാക്കോ, സണ്ണി വൈൻ തുടങ്ങിയവർ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്. ഇതിൽ ദുൽഖറിന്റെ നായികയായി പ്രത്യക്ഷപ്പെട്ടത് ഷോബിത ദോലിപല ആയിരുന്നു. വളരെ മികച്ച പ്രകടനം ആണ് താരം ഈ സിനിമയിൽ കാഴ്ചവച്ചത്. നടി, മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം മലയാളം ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

താരം ഇത് ആദ്യമായല്ല മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിവിൻ പോളി നായകനായി ഇറങ്ങിയ മൂത്തോൻ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. ഈ രണ്ട് സിനിമയിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കുറുപ്പ് എന്ന സിനിമയിലൂടെ താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റി. കുറുപ്പ് സിനിമയുടെ വിശേഷം പങ്കുവെക്കുന്ന ഒരു വേദിയിൽ അവതാരകൻ താരത്തോട് ചോദിച്ച ചോദ്യങ്ങളും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായിരിക്കുന്നത്.

അവതാരകൻ താരത്തോട് ” മലയാളത്തിലെ യുവ താരങ്ങളായ ദുൽക്കർനൊപ്പവും, നിവിൻ പോളി ക്കൊപ്പവും അഭിനയിച്ചപ്പോൾ, ഏറ്റവും കൂടുതൽ കയറിങ് ലഭിച്ചത് ആരിൽ നിന്നാണ്? എന്ന ചോത്യം ഉന്നയിക്കുകയുണ്ടായി. ഇതിന്ന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയം. ” എന്നെ നോക്കാൻ എനിക്ക് തന്നെ അറിയാം എന്ന് കിടിലൻ മറുപടി ആണ് താരം അവതാരകനോട് പറഞ്ഞത്”
ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നു.





Leave a Reply