ഇത്ര വേഗം 20 കിലോ കുറച്ച് മെലിഞ്ഞ് സുന്ദരിയായത് എങ്ങനെ… രഹസ്യം തുറന്നു പറഞ്ഞ് കീർത്തി സുരേഷ്….

ഒരുപാട് സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിലും പുറത്തും നിരവധി ആരാധകരെ നേടിയെടുത്ത അഭിനയ വൈഭവമാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയം തുടങ്ങുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയും ചെയ്തു.  മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.

2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. ദിലീപിന്റെ വളർത്തു മക്കളിൽ ഒരാളായി എത്തിയത് താരമായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലി എന്ന സിനിമയിലാണ് ആദ്യം നായികയായി അഭിനയിച്ചത്.

പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.  ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച താരം ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ്. തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി സുരേഷിന് ലഭിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ മേക്കോവർ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 20 കിലോയോളം ശരീര ഭാരം കുറച്ച് നടി നടത്തിയത് ഗംഭീര മേക്കോവർ ആണെന്നാണ് ആരാധകർക്കെല്ലാം പറയാനുള്ളത്. ഇപ്പോൾ താൻ മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ രഹസ്യം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഒറ്റനോട്ടത്തിൽ ആർക്കും ഒരു സംശയം തോന്നുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് താരത്തിലുണ്ടായത്. ശരീര ഭാരം കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലുളള കീർത്തിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതിൽ ആരാധകരെല്ലാം എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന് ചോദിച്ചിരുന്നു. ഇപ്പോൾ രഹസ്യം പുറത്തു പറഞ്ഞിരിക്കുകയാണ് താരം.

2020 ൽ അഭിനയിച്ച മിസ് ഇന്ത്യ എന്ന ചിത്രത്തിന് വേണ്ടിയാണ് 20 കിലോഗ്രാം താരം കുറച്ചത് എന്നും സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്‌നിങ് ഫിറ്റ്‌നസിൽ നിർണായക പങ്കുവഹിച്ചിരുന്നു എന്നുമാണ് താരം പറയുന്നത്. ജിമ്മിലെ വർക്ക് ഔട്ടിന് പുറമെ യോഗയും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു എന്നും സ്പിന്നിങ്, ഇൻഡോർ, ബൈക്കുകൾ, ട്രെഡ്മില്ലുകൾ, എന്നിവയാണ് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ എന്നും താരം പറയുകയുണ്ടായി.

വർക്കൗട്ടിന് പുറമെ കൃത്യമായ ഭക്ഷണ രീതിയും സഹായിച്ചു എന്നാണ് താരം പറയുന്നത്. പാൽ, നട്‌സ്, സീഡുകൾ, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയവയാണ് ഭക്ഷണത്തിൽ കൂടുതലായും ഫിറ്റ്നസ് ശ്രദ്ധിക്കാൻ ഉൾപ്പെടുത്തിയിരുന്നത് എന്നും വൈകുന്നേരങ്ങളിൽ സൂപ്പ്, ജ്യൂസ്, ഹെൽത്തി സ്മൂത്തീസ് എന്നിവയായിരുന്നു ഭക്ഷണം എന്നും താരം പറഞ്ഞു.

Keerthy
Keerthy
Keerthy
Keerthy
Keerthy

Be the first to comment

Leave a Reply

Your email address will not be published.


*