പാടാത്ത പൈങ്കിളി ഷൂട്ടിങ് മഴ കാരണം നിർത്തി… ഷൂട്ടിംഗ് നടന്ന വീട്ടിൽ വെള്ളം കയറി നടീനടന്മാരെ ടിപ്പറിൽ കൊണ്ടു പോകുന്ന കാഴ്ച… റീൽസ് വീഡിയോ വൈറലാകുന്നു…

മലയാള ടെലിവിഷനില്‍ ഏറ്റവും ജനപ്രിയ സീരിയലുകള്‍ ആണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ചാനലുകളൊന്നും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട്. പണ്ടൊക്കെ അമ്മായിയമ്മ മരുമകള്‍ പോരാട്ടവും കണ്ണീര്‍ പരമ്പരകളും മാത്രമാണെന്ന വിമര്‍ശനം സീരിയലുകള്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് ചാനലുകളിലെ സീരിയലുകളും ഗതിമാറ്റി പിടിച്ചിട്ടുണ്ട്.

നിലവാരമില്ലെന്ന ആക്ഷേപങ്ങള്‍ ഈ അടുത്ത സമയത്ത് പോലും സീരിയലിന് പ്രഹരം ഏൽപ്പിച്ചു എങ്കിലും യുവാക്കളെയടക്കം സ്വാധീനിച്ച് പല പരമ്പരകളും ഹിറ്റിലേക്ക് എത്തുകയാണ് ഇപ്പോൾ. കണ്ണീർ നായികകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരിൽ നിന്നും വില്ലത്തികളെ ആരാധിക്കുന്ന വീട്ടമ്മമാരിലേക്കും സീരിയൽ വീട്ടമ്മമാർ മാത്രം കാഴ്ചക്കാർ എന്നതിൽ നിന്ന് യുവാക്കളിലേക്കും വളർന്നതിൽ സീരിയൽ മേഖല തന്നെ ഒരുപാട് മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

അതുകൊണ്ട് തന്നെയാണ് സിനിമ മേഖലയിലുള്ളവർക്ക് ഉള്ളതുപോലെയുള്ള വലിയ ആരാധക വൃന്ദവും സോഷ്യൽ മീഡിയ സപ്പോർട്ടും എല്ലാം ഇപ്പോൾ സീരിയൽ അഭിനേതാക്കൾക്കും ലഭിക്കുന്നത്. മേഖല ഏതാണെങ്കിലും പ്രേക്ഷകർ ഇപ്പോൾ നോക്കുന്നത് അഭിനയ വൈഭവം മാത്രമാണ്. അതുകൊണ്ടുതന്നെയാണ് പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കണ്മണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനീഷ് മഹേഷിനെ ഇത്രത്തോളം വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാനായത്.

പാടാത്ത പൈങ്കിളി എന്ന പരമ്പര റേറ്റിങ്ങിൽ എപ്പോഴും മുൻനിരയിൽ നിൽക്കാറുണ്ട്. ഒരു കുടുംബത്തിലെ സാധാരണ വേലക്കാരി അതേ കുടുംബത്തിലെ മരുമകൾ ആയി മാറുന്ന കഥയാണ് ഈ പരമ്പര ആവിഷ്കരിക്കുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെക്കുന്നതു കൊണ്ടുതന്നെ പരമ്പര ഒട്ടും പിറകോട്ട് പോകാറില്ല.

പരമ്പരയിലെ അഭിനേതാക്കൾക്ക് ഓരോരുത്തർക്കും വലിയ സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട് അതുകൊണ്ടുതന്നെ പരമ്പരയെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോ ഉള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ പാടാത്ത പൈങ്കിളി പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ അതിശക്തമായ മഴ കാരണം വെള്ളം കയറിയത് കൊണ്ട് അഭിനേതാക്കളെയെല്ലാം ടിപ്പറിലേക്ക് കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്ന ഒരു റീൽ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് വീഡിയോ ആരാധകർക്കിടയിൽ പ്രചരിക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*