

‘ മലാല യൂസഫ് സായി’ ഈ പേര് അറിയാത്ത ആരുമുണ്ടാകില്ല. ഏറ്റവും ചെറിയ പ്രായത്തിൽ നോബൽ സമ്മാനം ലഭിച്ച വ്യക്തി എന്ന ലോക റെക്കോർഡ് സ്വന്തമായുള്ള വ്യക്തിയാണ് മലാല യൂസഫ് സായി. നോബൽ സമ്മാനം നേടുന്ന രണ്ടാമത്തെ പാകിസ്താനി എന്ന നിലയിലും മലാല അറിയപ്പെടുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി ഘോരഘോരം ശബ്ദിച്ചു കൊണ്ട് ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ മഹത് വ്യക്തിയാണ് മലാല യൂസഫ് സായി.

മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് താരം കൂടുതൽ നടത്തുന്നത്. പാകിസ്ഥാനിലെ ചില പ്രത്യേക സ്ഥലത്ത് സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർണമായി നിഷേധിച്ചിരുന്നു. അവിടെ വിദ്യാഭ്യാസത്തിനുവേണ്ടി ചെറിയ പ്രായത്തിൽ തന്നെ പോരാടാൻ മലല തീരുമാനിച്ചു. ഇതിനെത്തുടർന്ന് ഭീകരവാദികൾ താരത്തിനെ തലയിൽ വെടിവെച്ചു. ജീവൻമരണ പോരാട്ടത്തിന് ഒടുവിൽ താരം ജീവിതത്തിലേക്ക് തിരിച്ചു വരികയും, പിന്നെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആഗോള അംബാസഡർ ആയി മാറുകയും ചെയ്തു .

മുൻ പാകിസ്ഥാൻ പ്രൈംമിനിസ്റ്റർ ആയ ശാഹിദ് അബ്ബാസ് ഖാൻ അഭിപ്രായപ്പെട്ടത് പ്രകാരം പാകിസ്താനിലെ ഏറ്റവും പ്രധാന വ്യക്തിയാണ് മലാല യൂസഫ് സായി. പതിനേഴാമത്തെ വയസ്സിൽ ആണ് ലോകത്തിലെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ അവാർഡ് ആയ നോബൽ താരത്തിനു ലഭിക്കുന്നത്. സമാധാനത്തിനുള്ള നോബൽ ആണ് താരത്തിനു ലഭിച്ചത്. 2012 ലാണ് താരത്തിന് വെടിയേറ്റത്. രണ്ടുവർഷം കഴിഞ്ഞ് ലോകം അംഗീകരിക്കുകയും ചെയ്തു.

ഇപ്പോൾ താരം വിവാഹിതയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ വിവാഹം നടന്നത്. അസർ മാലിക് എന്നയാളെയാണ് താരം തന്നെ ജീവിതപങ്കാളിയായി കൂടെ കൂട്ടിയത്. ഇവരുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. വിവാഹ ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു. താരത്തിന്റെ സുന്ദര ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.

ഇപ്പോൾ ചില യുക്തിവാദികൾ മലാല യൂസഫ് സായി ക്കെതിരെ വിമർശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കാരണം താരം പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന രൂപത്തിലാണ് മലാല യൂസഫ് സായി ക്കെതിരെയുള്ള വിമർശനങ്ങൾ ഉയരുന്നത്. കല്യാണത്തെക്കുറിച്ച് താരം മുമ്പ് പറഞ്ഞ ചില പ്രസ്താവനകളും പിന്നീട് മലാല യൂസഫ് സായി ചെയ്ത പ്രവർത്തനങ്ങളും തമ്മിലുള്ള വിരോധാഭാസമാണ് യുക്തിവാദികളെ കൂടുതൽ ചൊടിപ്പിച്ചത്.

മലാല യൂസഫ് സായി നാല് മാസങ്ങൾക്ക് മുമ്പ് ഒരു പ്രസ്താവന നടത്തിയിരുന്നു. അതിൽ മാലാല പറഞ്ഞത് ഇങ്ങനെയാണ്.
” എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്, എന്തിനാണ് ജനങ്ങൾ കല്യാണം കഴിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു പങ്കാളിയെ വേണമെന്ന് ഉണ്ടെങ്കിൽ, എന്തിനാണ് നിങ്ങൾ കല്യാണ പേപ്പറിൽ ഒപ്പുവെക്കുന്നത്.
നിങ്ങൾക്ക് ബന്ധം തുടർന്നാൽ പോരേ “
എന്നായിരുന്നു.

താരം ഈ പ്രസ്താവന പറഞ്ഞതിനുശേഷം ഏകദേശം നാലു മാസം കഴിഞ്ഞു താരത്തിന്റെ വിവാഹം നടന്നു. പക്ഷേ വിവാഹവേദിയിൽ മലാല യൂസഫ് സായിയുടെ പിതാവും ഭർത്താവും പേപ്പറിൽ ഒപ്പുവെക്കുന്നത് ആയി കാണാൻ സാധിക്കും. ഇതാണ് പലരെയും അസ്വസ്ഥരാക്കി യത്. പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന് എന്ന വിമർശനമാണ് മലാലക്കെതിരെ പ്രചരിക്കുന്നത്



Leave a Reply