
എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടിയാണ് ഇന്ന് എന്ന് പലരും ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ് അവർ. വ്യത്യസ്തമായ ഫോട്ടോഷൂട്ടിൽ പങ്കെടുത്തുകൊണ്ടാണ് കൂടുതൽ പേരും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതുപോലെതന്നെ വേറിട്ട വീഡിയോകൾ നടത്തിയും പലരും തയ്യാറാകുന്നുണ്ട്.
വ്യത്യസ്ത രീതിയിലുള്ള കല്യാണ ഫോട്ടോഷൂട്ട്കൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എൻഗേജ്മെന്റ്, പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് മുതൽ കല്യാണം കഴിഞ്ഞ് പ്രഗ്നൻസി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ ധാരാളമായി ലഭ്യമാണ്. ഫോട്ടോ ഷൂട്ടിന് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം നീങ്ങിയിരിക്കുന്നു.
അതല്ലാതെ മറ്റു പലരും പലരീതിയിലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രത്യേകമായ പ്രവർത്തികൾ ചെയ്തുകൊണ്ട്, അതല്ലെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് സ്ട്രൈക്ക് ആകുന്ന വിധത്തിലുള്ള വെറൈറ്റി കാര്യങ്ങൾ ചെയ്തു കൊണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇന്ന് പലർ. അതിൽ കൂടുതൽ പേരും വിജയിക്കുകയും ചെയ്യുന്നുണ്ട്.

കല്യാണങ്ങളിൽ വെറൈറ്റി കൊണ്ടുവരിക എന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഉള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്ന നിലയിലേക്ക് കാലം മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കല്യാണ ഫോട്ടോഷൂട്ട് കളും കല്യാണത്തിന്റെ കാര്യങ്ങൾ വ്യത്യസ്തമാക്കാൻ ശ്രമിക്കുകയാണ് പലരും. ഇത്തരത്തിൽ ഒരു വെറൈറ്റി കല്യാണ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ മകൾക്ക് വിവാഹസമ്മാനമായി അച്ഛൻ നൽകിയത് സ്വർണ്ണ മാസ്ക്. കേട്ടാൽ തന്നെ അത്ഭുതം തോന്നുന്ന വസ്തുതയാണ്. പക്ഷേ യഥാർത്ഥത്തിൽ ഈ സംഭവം നടന്നിട്ടുണ്ട്. കൊറോണക്കാലത്ത് കല്യാണം നടന്നത് കൊണ്ട് തന്നെ അച്ഛന്റെ വെറൈറ്റി സമ്മാനം എന്ന നിലയിൽ സ്വർണ്ണം പൂശിയ മാസ്ക് ആണ് മകൾക്ക് വിവാഹ സമ്മാനമായി അച്ഛൻ നൽകിയത്. അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. പലരും വിമർശനാത്മകമായാണ് ഇതിന് സമീപിച്ചത്. ധൂർത്ത് എന്നല്ലാതെ ഇതിനെ വിളിക്കാൻ കഴിയില്ല എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.

ഏതായാലും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇതുപോലെ വെറൈറ്റി കല്യാണ കഥകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറാറുണ്ട്. പബ്ലിക് ആയി ഫോട്ടോഷൂട്ടിൽ ലിപ്ലോക്ക് രംഗങ്ങൾ അവതരിപ്പിക്കുന്ന കപ്പിൾസ് കളുടെ നാട് ആണ് ഇപ്പോൾ. അതിനുള്ള സ്വാതന്ത്ര്യം സമൂഹം അവർക്ക് നൽകുന്നുണ്ട്. അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകാനും കാരണമാകുന്നുണ്ട്.

Leave a Reply