

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അനുശ്രീ. ശക്തമായ ഒരുപാട് സ്ത്രീ കഥാ പത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നെസടിയെടുക്കാൻ താരത്തിന് സാധിച്ചു. നിലവിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളാണ് താരം.

മലയാള സിനിമയിൽ സജീവമായി നില കൊള്ളുന്ന താരം ഒ 2012 ലാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. സൂര്യ tv യിലെ ഒരു റിയാലിറ്റി ഷോ യിൽ താരം പങ്കെടുത്തതിനെ തുടർന്ന് പ്രശസ്ത സംവിധായകൻ ലാൽ ജോസ് താരത്തെ നോട്ട് ചെയ്യുകയും പിന്നീട് തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. പിന്നീടാങ്ങോട്ട് ഒരുപാട് വിജയ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ശാലീന സുന്ദരിയായി സാരിയിലുള്ള ഫോട്ടോകളാണ് കൂടുതലും പങ്ക് വെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വീണ്ടും ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരിക്കുന്നു. സാരിയിൽ ക്യൂട്ട് ലുക്കിൽ പുഞ്ചിരിക്കുന്ന പുത്തൻ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പ്രണവ് എസ് സുഭാഷ് ഫോട്ടോഗ്രാഫി യാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. താരം ഇതിന് മുമ്പും ഇത്തരത്തിൽ സാരിയിലുള്ള സുന്ദര ഫോട്ടോകൾ പങ്ക് വെച്ചിട്ടുണ്ട്.

2012 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ലാൽ ജോസ് സിനിമയായ ഡയമണ്ട് നെക്ളേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് റെഡ്വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. നര്മം കലർന്ന കഥാ പാത്രങ്ങൾ അവതരിപ്പിക്കുന്നതിലും താരം മികച്ചു നില്കുന്നു.

ചന്ദ്രേട്ടൻ എവിടെയാ, രാജമ്മ @ യാഹൂ, മഹേഷിന്റെ പ്രതികാരം, ഒപ്പം, മധുര രാജ, ആദി, മൈ സാന്ത തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മോഹൻ ലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന 12 മാൻ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായും, മത്സരാർഥിയായും, വിധി കർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





Leave a Reply