ഇത്രേം ക്യൂട്ട് ആയിട്ടുള്ള മലയാളി നടി വേറെ ഉണ്ടോ.. 😍🥰 സിനിമയിൽ സജീവമാവണമെന്ന് ആരാധകർ

ഒരു സമയത്ത് മലയാളസിനിമയിലെ ക്യൂട്ട്നസിന്റെയും സൗന്ദര്യത്തിന്റെയും പര്യായമായിരുന്നു നസ്രിയ നസീം. ആ സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ നസ്രിയ യെ പോലെ ഓളം ഉണ്ടാക്കിയ വേറെ നടി ഉണ്ടായിരുന്നില്ല അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ബാലതാരമായാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി കൈക്കലാക്കുകയായിരുന്നു താരം.

ഇപ്പോൾ പഴയതുപോലെ താരം അഭിനയരംഗത്ത് സജീവമല്ലെങ്കിലും പ്രൊഡക്ഷൻ മേഖലയിൽ താരം തിളങ്ങി നിൽക്കുകയാണ്. 2014 ലാണ് താരവും സൗത്ത് ഇന്ത്യയിലെ നിലവിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിനുശേഷം നസ്രിയ സിനിമയിൽ നിന്ന് ഭാഗികമായി വിട്ടുനിന്നു. 2014 ൽ അഞ്ജലിമേനോൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ,ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതിനു ശേഷമാണ് വിവാഹം നടക്കുന്നത്.

സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർ കമന്റ് സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

താരം കല്യാണശേഷം അതിഥിയായി പല റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. അതുപോലെ പല പരിപാടികളിൽ പബ്ലിക്ൽ പ്രത്യക്ഷപ്പെട്ടതായി നമുക്ക് കാണാൻ സാധിക്കും. ഫഹദ് ഫാസിലിനൊപ്പം ഉള്ള പല അവാർഡ് ദാന ചടങ്ങിൽ താരം ഒരു ശ്രദ്ധാകേന്ദ്രമായി മാറുന്നുണ്ട്. മോഡലിംഗ് രംഗത്ത് താരം ഇപ്പോഴും സജീവമാണ്. പല മോഡൽ ഫോട്ടോഷൂട്ടിൽ പിന്നെ താരം പങ്കെടുക്കുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ തന്റെ പഴയ പ്രതാപകാലത്ത് ഓർമിപ്പിക്കുന്ന രീതിയിലാണ് നസ്രിയ ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ക്യൂട്ട് കണ്ട് ആരാധകർ ചോദിക്കുന്നത് ഇനിയും സിനിമയിൽ തുടർന്ന് കൂടെ എന്നാണ്. എ കെ ഫാഷൻ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോക്ക് ദുൽഖർ സൽമാൻ വരെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

2006 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പളുങ്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രാജാറാണി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. സലാല മൊബൈൽസ്, ഓംശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, ട്രാൻസ്, മണിയറയിലെ അശോകൻ, കൂടെ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡ് താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.

Nazriya
Nazriya
Nazriya
Nazriya

Be the first to comment

Leave a Reply

Your email address will not be published.


*