

മലയാള ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നടിയാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിലെ പോലെതന്നെ തമിഴിലും ഇതിനോടകം ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമേ ഒരു കന്നട സിനിമയിലും കൂടി താരം അഭിനയിച്ചിട്ടുണ്ട്.

2009 ൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മിസ്കിൻ എഴുതി സംവിധാനം ചെയ്ത പിസാസ് എന്ന സിനിമയിലെ പ്രധാന വേഷത്തിലൂടെയാണ് താരം തമിഴ് ഭാഷയിൽ അഭിനയിച്ചു തുടങ്ങുന്നത്.

2019 ല് പുറത്തിറങ്ങിയ ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായ ഗീത എന്ന സിനിമയിൽ ആണ് താരം കന്നഡയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഭാഷ ഏതാണെങ്കിലും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ താരത്തിന്റെ അഭിനയ വൈഭവത്തിനും സൗന്ദര്യത്തിനും കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും തമിഴിലും കന്നടയിലും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിനു സാധിച്ചു.

ഫുക്രി, ഒരേ മുഖം, രാമലീല, പോക്കിരി സൈമൺ, ബ്രദേഴ്സ് ഡേ, ഉൾട്ട തുടങ്ങിയവയാണ് താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ട സിനിമകൾ. സിനിമയ്ക്ക് പുറമേ ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. നിറഞ്ഞ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

മഴവിൽ മനോരമ ടെലിക്കാസ്റ്റ് ചെയത മിടുക്കി എന്ന പരിപാടിയിലെ ജഡ്ജ് ആയി താരം ഉണ്ടായിരുന്നു. മറ്റു പല പരിപാടിയിലും അഥിതിയായി താരം പങ്കെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 12 ലക്ഷം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും വിമർശനങ്ങൾ ലഭിക്കാറുണ്ട് ട്രോളുകളും ഉണ്ടാകാറുണ്ട്. അവ മുഴുവനും പേഴ്സണലായി എടുക്കാറില്ല എന്നും പ്രൊഫഷണലായി ആണ് സമീപിക്കാനുള്ള എന്നും അതു കൊണ്ട് അതൊരു വലിയ വിഷയം ആകാറില്ല എന്നും താരം പറയുന്നുണ്ട്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട് എന്നാണ് താരത്തിന് പറയാനുള്ളത് എന്തായാലും താരത്തിന്റെ വാക്കുകൾക്ക് കയ്യടിച്ചിരിക്കുകയാണ് ആരാധക ലോകം





Leave a Reply