

സുഹാസിനി രാജാരം നായ്ടു എന്ന് പറഞ്ഞാൽ ഒരു പക്ഷെ ആർക്കും ഇതാരാണെന്ന് മനസ്സിലാകില്ല. എന്നാൽ സ്നേഹ എന്ന് പറഞ്ഞാൽ ഒരുപക്ഷേ സൗത്ത് ഇന്ത്യൻ സിനിമാപ്രേമികൾക്ക് പെട്ടെന്നുതന്നെ ഒരാളുടെ മുഖം മനസ്സിൽ വരും. സൗത്ത് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച സൗത്ത് ഇന്ത്യയിലെ മിന്നുംതാരം സ്നേഹ യെ അറിയാതെ സിനിമാപ്രേമികൾ ഉണ്ടാകില്ല.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഇപ്പോഴും സിനിമാലോകത്ത് സജീവമാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ സൗന്ദര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകലോകം. 40 ന്റെ നിറവിലും ഇന്നും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. ഈയടുത്തായി താരം പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. അതീവ സുന്ദരിയായി കിടിലൻ കോസ്റ്റയുമിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സ്റ്റൈലാണ് നിങ്ങളുടെ ശക്തി എന്നാണ് താരം ക്യാപ്ഷൻ നൽകിയത്. ബോൾഡ് ലൂക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

രണ്ടായിരത്തിൽ പുറത്തിറങ്ങിയ ഇങ്ങനെ ഒരു നിലാപ്പക്ഷി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതേവർഷംതന്നെ മാധവൻ നായകനായി പുറത്തിറങ്ങിയ എന്നവളേ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടതും തമിഴ് സിനിമകളിലാണ്. രവി ശാസ്ത്രി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറുന്നത്.

തുറുപ്പുഗുലാൻ, ഒരേ മുഖം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ താരം അഭിനയിച്ച മറ്റു മലയാള സിനിമകളാണ്. 2002 ലും 2008-ലും മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഫിലിംഫെയർ അവാർഡ്, സിമ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തിന് ലഭിച്ചിട്ടുണ്ട്. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. മിനിസ്ക്രീനിലും താരം ഒരുപാട് പ്രാവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





Leave a Reply