
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ദിലീപ്. ഒരുപക്ഷേ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബഹുമുഖ കഥാപാത്രങ്ങൾ ദിലീപ് നോളം ചെയ്ത് ഫലിപ്പിച്ച വേറെ നടൻ ഉണ്ടോ എന്നുപോലും സംശയമാണ്. വർഷങ്ങളായി ജനപ്രിയ നടൻ എന്ന ലേബലിൽ താരം തുടർന്നുകൊണ്ടിരിക്കുന്നു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും അദ്ദേഹം അകപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യഭാര്യ മഞ്ജുവാര്യർ മായുള്ള ഡിവോസ് ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം. പിന്നീട് തന്റെ ഒരുപാട് സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്ത മലയാളത്തിന്റെ പ്രിയ താരം കാവ്യ മാധവനെ കല്യാണം കഴിച്ചതും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി പ്രചരിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലും ദിലീപ് ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. ജയിൽവാസം വരെ അദ്ദേഹം അനുഭവിച്ചു. പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയുകയും വെറുതെ വിടുകയും ചെയ്തു. ഈ വിഷയത്തിൽ ഒരുപാട് വിമർശനങ്ങളും ഒറ്റപ്പെടലുകളും ദിലീപ് ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ദിലീപ് ഈയടുത്ത് ഒരുകാര്യം വെളിപ്പെടുത്തുകയുണ്ടായി.

സത്യത്തിനും , നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലാണ് ; ഒപ്പമുണ്ടാകണമെന്നു തന്റെ അനുയായികളോട് പറഞ്ഞിരിക്കുകയാണ് താരം. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷവേളയിലെ ലോഗോ പ്രകാശനം ചെയ്യുന്ന വേദിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ച വിഷയത്തെ ആണ് ദിലീപ് ഇവിടെ ഇൻഡയറക്ട് ആയി സൂചിപ്പിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും.

ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് ഇവിടെ കൂടിയ നിങ്ങൾക്കറിയാം. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്ന് തിരിച്ചു വന്നപ്പോൾ എന്നെ സ്വീകരിച്ചതും, എനിക്ക് പൂർണ്ണ പിന്തുണ തന്നതും ആലുവയിലെ നിങ്ങളാണ്. നിങ്ങൾ തന്ന ഊർജ്ജമാണ് ഈ ഞാൻ. ഇനിയും നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ മൂന്നുമാസം ആലുവ സബ്ജയിലിൽ ആയിരുന്നു ദിലീപ്.





Leave a Reply