

ടെലിവിഷൻ ആരാധകർക്ക് പുതിയ വിശേഷം ആണ് ഇന്ന്. സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായ സന്തോഷം ആരാധകർക്കും ഉണ്ട്. നവംബർ 10ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ചടങ്ങിൽ പങ്കെടുത്തത്.

‘സ്വന്തം സുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണി സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി പ്രശസ്തനായത്. തൃശൂർ സ്വദേശിയാണ്. ഏത് കഥാപാത്രത്തെയും വളരെ മികച്ച രൂപത്തിൽ അഭിനയിക്കാം ഇരുവർക്കും സാധിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധകവൃന്ദം രണ്ടുപേർക്കും ഉണ്ട്.

സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്ത താരമാണ് ചന്ദ്ര ലക്ഷ്മൺ. 2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. ഇപ്പോൾ ടെലിവിഷൻ രംഗങ്ങളിൽ താരം സജീവസാന്നിധ്യമാണ്.
2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ആദ്യം അഭിനയിച്ചത് തമിഴിൽ ആണെങ്കിലും പിന്നീട് മലയാളത്തിലും തെലുങ്കിലും താരം സിനിമയിലും സീരിയലിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ഭാഷകൾക്ക് അതീതമായി നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ഓരോ സിനിമയിലും സീരിയലിലും സെലക്ട് ചെയ്തത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമയിൽ അഭിനയിച്ച അതുപോലെ തന്നെ താരം സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളായ സ്വന്തം, മേഘം, കോലങ്ങൾ, കാതലിക്ക നേരമില്ലൈ എന്നിവയിലെ സാന്ദ്ര നെല്ലിക്കടാൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങളിലൂടെയാണ് താരം ജനകീയ അഭിനേത്രിയുടെ പദവി നേടുന്നത്.

സീരിയലിലെ പോലെ തന്നെ ജീവിതത്തിലും താരങ്ങൾ ഇരുവരും ഒന്നായതിന്റെ സന്തോഷമാണ് ആരാധകർക്ക്. പരസ്പരം ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നെങ്കിലും തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണെന്നും ചന്ദ്ര നേരത്തെ പറഞ്ഞിരുന്നു. എന്തായാലും വിവാഹ ഫോട്ടോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.






Leave a Reply