സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്… സുഹാന പൊട്ടിത്തെറിച്ചു! പിറന്നാളിന് കോടികൾ മുടക്കിയതിന്റെ കാരണം ഇതാണ്.!! [വീഡിയോ]

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ പ്രേക്ഷകർക്ക് ഒരുപാട് നല്ല കലാകാരൻമാരെയും കലാകാരികളും നൽകിയിട്ടുണ്ട് കൂട്ടത്തിൽ വളരെ പ്രശസ്തനായ താരമാണ് ബഷീർ ബഷീ. താര കുടുംബത്തിന് തന്നെ ഒരുപാട് ആരാധകരുണ്ട്. പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാകുന്ന ഒരു കുടുംബം കൂടിയാണ് ബഷീറിന്റെത്.

താരത്തിന്റെ കുടുംബ വിശേഷങ്ങൾ ആണ് എപ്പോഴും ആരാധകർ ചർച്ച ചെയ്യാറുള്ളത്. താരത്തിന്റെ രണ്ടാം വിവാഹവും മറ്റും ഒരു സ്ഥിരം സംസാര വിഷയം തന്നെയാണ്. ഭാര്യമാർക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് പ്രേക്ഷകർക്ക് എന്ന് പറഞ്ഞാലും തെറ്റാകില്ല. ബഷീറും രണ്ടാം ഭാര്യയും ചേർന്ന് ഒന്നാം ഭാര്യ സുഹാനയെ അടിച്ചമർത്തുകയാണ് എന്നുവരെ വാർത്തകൾ പ്രചരിക്കപ്പെട്ടു.

ഇത്തരത്തിലുള്ള അസഹ്യമായ ആരോപണങ്ങൾക്ക് ഒരു പരിധിവരെ അറുതി വന്നത് യൂടൂബ് ചാനൽ തുടങ്ങിയതോടെയാണ്. കല്ലുമ്മക്കായ വെബ് സീരീസ് വലിയ ചർച്ചയായി. കുടുംബ വിശേഷങ്ങൾ പ്രേക്ഷകരുമായി സംവദിക്കുന്നതിൽ ബഷീറും കുടുംബവും സ്ഥിരം സമയം കണ്ടെത്താൻ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ.

രണ്ടാംഭാര്യ മഷൂറയുടെ ജന്മദിനം വലിയ ആഡംബരങ്ങളോടെ നടത്തി എന്ന വിവാദമാണ് ഇപ്പോൾ പ്രേക്ഷകർ തരംഗം ആക്കുന്നത്. കോടികൾ മുടക്കി ജന്മദിനം ആഘോഷിച്ചുവെന്ന തരത്തിലായിരുന്നു വിവാദത്തിനു തുടക്കം. എന്തായാലും എല്ലാ ആരോപണങ്ങൾക്കും കിടിലൻ മറുപടി നൽകുന്ന ബഷീറിന്റെ കുടുംബം ഇവിടെയും പിന്മാറിയിട്ടില്ല. ഒരു വീഡിയോയിലൂടെ കുടുംബം മറുപടി പറയുകയാണ്.

വീഡിയോയിൽ വളരെ തമാശയോടെ ബഷീർ പറയുന്നത് താൻ കുറേ സമ്മാനങ്ങള്‍ നല്‍കിയിട്ടും അതൊക്കെ കൂട്ടിയും കുറച്ചും നോക്കിയാലും ഒരു കോടി ആവുന്നില്ല എന്നാണ്. അടുത്ത ജന്മദിനത്തിന് കോടി രൂപ വിലമതിക്കുന്ന ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞാൽ കൊള്ളാമെന്നുണ്ട് എന്നും ബഷീർ പറയുന്നുണ്ട്.

ഷോപ്പിന്റെ ഉദ്ഘാടനവും മഷുറയുടെ ബെര്‍ത്ത് ഡേയും ഒരുമിച്ചാണ് ആഘോഷിച്ചത് എന്നും ആ ദിവസം പലരെയും പരിപാടിയിലേക്ക് വിളിച്ചിരുന്നു എന്നും അതിൽ പലരും വീഡിയോകൾ പകർത്തി എന്നും വീഡിയോയിൽ പറയുന്നു. മഷൂറക്ക് ബഷീറും ആദ്യ ഭാര്യ സുഹാനയും ചേർന്ന് ഒരു ഐ ഫോൺ സമ്മാനം നൽകിയിരുന്നു. അതാണ് വിമർശകർക്ക് അവസരമൊരുക്കിയത് എന്നാണ് കരുതപ്പെടുന്നത്.

തങ്ങളുടേത് ഒരു സന്തുഷ്ടകുടുംബമാണെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കൊന്നും ഞങ്ങളിൽ വിള്ളൽ വരുത്താൻ കഴില്ലെന്നും ബഷീർ പറയുന്നുണ്ട്. ഭാര്യമാർ തമ്മിൽ മത്സരം ഇല്ലെന്നും അവർക്ക് എന്ത് കൊടുത്തലാണ് അവർ കൂടുതൽ സന്തോഷിക്കുകയെന്നു തനിക്കറിയാമെന്നും ബഷീർ എടുത്തു പറയുന്നുണ്ട്. ചായക്ക് ഇല്ലാത്ത ചൂട് കപ്പിന് എന്ന് പറയുന്നത് ഇവിടെ ശരിയാവുകയാണ് എന്ന് ചുരുക്കം.

Mashura
Mashura
Basheer
Suhana

Be the first to comment

Leave a Reply

Your email address will not be published.


*