

ചില സിനിമകൾ ഓരോ അഭിനേതാക്കളെയും വലിയ കാലഘട്ടത്തിലേക്ക് ഓർമപ്പെടുത്താറുണ്ട്. സിനിമ പറയാൻ ശ്രമിക്കുന്ന കഥയുടെ മേന്മ കൊണ്ടും താരങ്ങൾ അഭിനയിച്ചതിന്റെ മികവു കൊണ്ടും എല്ലാമാണ് ഇങ്ങനെ. അതുകൊണ്ടു തന്നെയാണ് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്താൽ പോലും ഒരുപാട് ആരാധകർ ഉണ്ടാവുന്നതും പ്രേക്ഷക ശ്രദ്ധ നേടാൻ സാധിക്കുന്നതും.

ഇങ്ങനെ ഒരു സിനിമയായിരുന്നു ജോജു ജോർജ് പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ജോസഫ്. ഒരുപാട് താരങ്ങൾ അണിനിരന്ന സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംസ്ഥാന- ദേശീയ തലത്തിൽ വരെ അവാർഡുകൾ നേടാൻ ഈ സിനിമക്ക് സാധിച്ചതും എടുത്തു പറയേണ്ടത് തന്നെയാണ്. അഭിനയിച്ചവർ എല്ലാം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു.

ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു സ്റ്റെല്ല പീറ്റർ. ജോസഫിന്റെ ആദ്യഭാര്യ ആയിരുന്നു സ്റ്റെല്ലാ പീറ്റർ. ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് ആത്മിയ രാജൻ. വളരെ പക്വതയോടെയും സൗന്ദര്യത്തോടെയും ആണ് താരം അഭിനയത്തെ സമീപിച്ചത്. അതുകൊണ്ട് തന്നെയായിരിക്കണം നിറഞ്ഞ കയ്യടി താരത്തിന് ഈ സിനിമയിൽ ലഭിച്ചതും.

2009 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. വെള്ളത്തൂവൽ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 2012 ൽ മനം കൊത്തി പാർവേ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ മികച്ച രൂപത്തിൽ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന വിധത്തിൽ താരം അവതരിപ്പിച്ചു.

താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ജോസഫ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. കേരള ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡ് താരത്തിനു ലഭിച്ചത ജോസഫ് എന്ന സിനിമയിലെ അഭിനയത്തിനാണ്. പിന്നീട് മാർക്കോണി മത്തായി, പൃഥ്വിരാജ് നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ കൊൾഡ് കേസ് എന്നീ സിനിമകളിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഫേസ്ബുക്കിൽ തന്നെ 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഉം അതുപോലെതന്നെ ഒരുപാട് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നു. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ എവിടെയും പുതിയ ഫോട്ടോകളും വിശേഷങ്ങളും പങ്കു വെച്ചാൽ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

താരം ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോ സ്റ്റൈലിഷ് ലുക്കിൽ ഉള്ളതാണ് കിടിലൻ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട് ക്യൂട്ട് സ്മൈൽ ആണ് എന്ന് ഒരുപാട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നു എന്തായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.





Leave a Reply